#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു
Apr 20, 2024 02:36 PM | By Meghababu

 വടകര :  (vatakara.truevisionnews.com)വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഓരോ ദിവസത്തെയും പര്യടനം സമാനതകളില്ലാത്ത വിസ്മയമാവുകയാണ്.

പാതിരാത്രി കഴിഞ്ഞും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ കാത്തു നില്‍ക്കുമ്പോള്‍, തെല്ലും തളരാതെ 'വടേരയുടെ സ്‌നേഹം' ആസ്വദിക്കുകയാണ് ഷാഫി.

ഈ നാടിന്റെ സ്‌നേഹത്തിന് താന്‍ പ്രവര്‍ത്തനത്തിലൂടെ നന്ദി അറിയിക്കുമെന്ന് ഓരോ കേന്ദ്രങ്ങളിലും ഷാഫി ആവര്‍ത്തിച്ച് പറയുന്നു. മിക്കവാറും ദിവസങ്ങളില്‍ ഷാഫിയുടെ പര്യടനം രാത്രി രണ്ടുമണിയ്ക്ക് ശേഷമാണ് സമാപിക്കുന്നത്.

ഇത്തവണ വടകരയില്‍ മാത്രം കണ്ട പ്രത്യേകതയാണിത്. രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ ഉണ്ടാകില്ല.

എന്നാലും സ്ഥാനാര്‍ഥിയെ കാത്ത് മണിക്കൂറുകളോളം ആള്‍ക്കൂട്ടം ഇരിപ്പുണ്ടാവും. നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥി കടന്നുപോകുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വീടുകളില്‍ നിന്ന് റോഡിലിറങ്ങി നിന്ന് പര്യടന വാഹനം കൈകാട്ടി തടയും, സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം അല്പ നേരം ചെലവിടും.

സെല്‍ഫി എടുക്കേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും. കുഞ്ഞുങ്ങളോടും മുതിര്‍ന്നവരോടും ഒരുപോലെ കുശലാന്വേഷണം നടത്തും. അതിന് ശേഷമേ അടുത്ത കേന്ദ്രത്തിലേക്ക് പുറപ്പെടുകയുള്ളൂ.

കൂടെയുള്ളവര്‍ തളര്‍ന്നാലും ജനങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജവുമായ് ഷാഫി പര്യടനം തുടരും. അത് രാഷ്ട്രീയ ഗുരുവായ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വായത്തമാക്കിയ ശീലമാണ്.

വ്യാഴാഴ്ച രാത്രി രണ്ടുമണിക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തോട്ടത്താങ്കണ്ടിയിലും 3.30ന് പൊറവൂരുമായിരുന്നു സ്വീകരണങ്ങള്‍. അവിടെയായിരുന്നു സമാപനം. ഉറങ്ങാതെ കാത്തിരുന്നവരില്‍ അപ്പോഴും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച കൂത്തുപറമ്പിലും ജനം രാപകലില്ലാതെ ഒഴുകിയെത്തി. കണ്ടു നിന്നവര്‍, കണ്ടുനിന്നവര്‍ വിസ്മയത്തോടെ അതു തന്നെ ചോദിച്ചു: 'ഏട്ന്ന് വരുന്നപ്പാ ഈ മനുഷന്മാരെല്ലാം?'...

#becomes #incomparable #wonder #People #flock #past #midnight #meet #UDF #candidate #Shafi

Next TV

Related Stories
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:47 AM

#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

തിരഞ്ഞെടുപ്പിന്റെ തലേദിവസം നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സാപ്പ് പേജിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം...

Read More >>
#koyilandyaccident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

May 3, 2024 09:31 AM

#koyilandyaccident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

ചോറോട് നിന്ന് അരങ്ങാടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പാലക്കുളത്ത് വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ അപകടം കുടുംബത്തെയാകെ...

Read More >>
#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

May 2, 2024 09:16 PM

#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി...

Read More >>
#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

May 2, 2024 07:20 PM

#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം...

Read More >>
#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 04:47 PM

#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ്...

Read More >>
Top Stories