കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു
Jan 22, 2022 08:47 AM | By Rijil

വടകര: ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും കുതിച്ചുയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് വരെ കിലോയ്ക്ക് 40 മുതല്‍ 50 രൂപ വരെയായിരുന്നു വില. രണ്ടുവര്‍ഷമായി തുടരുന്ന വില വര്‍ധന കൃഷിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് മഞ്ഞളിന് ആവശ്യക്കാരേറിയതോടെ എണ്‍പതിന് മുകളിലാണ് ഇപ്പോഴത്തെ വില.

കോവിഡ് തുടങ്ങിയ 2019 അവസാനം മുതലാണ് ആവശ്യക്കാര്‍ ഏറിയത്. രോഗ പ്രതിരോധ ശേഷിയുണ്ടെന്നതിനാല്‍ വിവിധ രീതിയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മഞ്ഞള്‍ ഉള്‍പ്പെടുത്തിയ ആയുര്‍വേദ മരുന്നുകള്‍ കോവിഡാനന്തര അസുഖങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഡിമാന്റ് വര്‍ധിച്ചത്.

ജൈവ രീതിയില്‍ വിളയിച്ച മഞ്ഞളിനാണ് ഇപ്പോള്‍ പ്രിയം. ചെലവ്തുക തിരിച്ചുകിട്ടാത്ത സ്ഥിതിയായിരുന്നതിനാല്‍ കര്‍ഷകര്‍ കൃഷിയെ കൈവിട്ടിരുന്നു. ഇപ്പോഴത്തെ വില ആശ്വാസം പകരുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജനുവരി മുതലാണ് വിളവെടുപ്പ് കാലം. ഏപ്രില്‍ മാസം വരെ വിളവെടുപ്പ് തുടരാം. മൂന്ന് കിലോയിലധികം പച്ച മഞ്ഞള്‍ ഉണക്കിയാലേ ഒരു കിലോ ഉണക്ക മഞ്ഞള്‍ ലഭിക്കൂ.

Turmeric prices bring relief to farmers Leaping and rising

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories