മണിയൂർ: (vatakara.truevisionnews.com)വയനാടിനെ വീണ്ടെടുക്കാൻ എൻ സി സി, ജെ ആർ സി കേഡറ്റുകൾ കൈകോർത്തു.
മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി, ജെ. ആർ. സി കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീനക്ക് കൈമാറി.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും മറ്റു കുട്ടികളും സമാഹരിച്ച തുക അടുത്ത ദിവസം കൈമാറാൻ ഇരിക്കുകയാണ്.
ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി അനീഷ്, രാജീവ് കുമാർ എൻ കെ, ഡോ. ഷിംജിത്ത് 'എം, ഷൈനി വി, മിനി എ.കെഎന്നിവർ സംസാരിച്ചു.
#recover #Wayanad #NCC #JRC #Cadets #handed #over #amount #relief #fund