#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം
Oct 5, 2024 10:51 PM | By ADITHYA. NP

വടകര: (vatakara.truevisionnews.com)ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ് ഇതുമൂലം റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്നതായി സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല,ബാബു ഒഞ്ചിയം എന്നിവർ പറഞ്ഞു.

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ നേരിടുന്ന മുക്കാളി, കേളുബസാർ എന്നിവിടങ്ങളിൽ ഇതിന് പരിഹാരമായി പുതുതായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കണമെന്ന് സമിതി അംഗം പി പി രാജൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് എന്നിവർ ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുക്കൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിരുന്നു എന്നാൽ അതിൽ നിന്ന് പിന്നോട്ട് പോയതായി പരാതി ഉയർന്നു.

ദേശീയപാത നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇല്ലെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു റെയിൽവേ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമിതിയംഗം പിഎം മുസ്തഫയാണ് കാര്യം ചൂണ്ടിക്കാട്ടിയത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ജൽ ജീവൻ മിഷൻ കുത്തിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആകുമെന്ന് വാട്ടർ അതോറിറ്റി വിഭാഗം അറിയിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു.

തഹസിൽദാർ ഡി രഞ്ജിത്ത് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ടി വി ഗംഗാധരൻ, ബാബു ഒഞ്ചിയം, പി പി രാജൻ, പി എം മുസ്തഫ, വി പി അബ്ദുള്ള എന്നിവർ സംസാരിച്ചു.

#National #Highway #Service #should #carry #out #road #maintenance

Next TV

Related Stories
അക്ഷരവെളിച്ചം പകരാൻ; തോടന്നൂര്‍ യുപി സ്‌കൂൾ പുതിയ കെട്ടിട ഉദ്ഘാടനം 12 ന്

Apr 10, 2025 09:28 PM

അക്ഷരവെളിച്ചം പകരാൻ; തോടന്നൂര്‍ യുപി സ്‌കൂൾ പുതിയ കെട്ടിട ഉദ്ഘാടനം 12 ന്

ഒരു കോടി രൂപ ചെലവില്‍ ആധുനികനിലവാരത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഉള്ളത്....

Read More >>
ലോക ഹോമിയോ ദിനാചരണം; ആയഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസര്‍ക്ക് ആദരം

Apr 10, 2025 08:29 PM

ലോക ഹോമിയോ ദിനാചരണം; ആയഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസര്‍ക്ക് ആദരം

പാർശ്വഫലങ്ങളില്ലാതെ രോഗങ്ങൾ ഭേദമാക്കിയെടുക്കാൻ വലിയൊരു ജനക്കൂട്ടം ഇന്ന് ഹോമിയോപ്പതിയെ ആശ്രയിക്കുന്നുണ്ട്....

Read More >>
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

Apr 10, 2025 03:55 PM

വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി...

Read More >>
ബക്കറ്റെടുക്കാനായി ഇറങ്ങി, ഒടുവിൽ തിരിച്ച് കയറാനാവാതെ കിണറ്റിൽ കുടുങ്ങി; രക്ഷകരായി വടകര ഫയർഫോഴ്സ്

Apr 10, 2025 02:47 PM

ബക്കറ്റെടുക്കാനായി ഇറങ്ങി, ഒടുവിൽ തിരിച്ച് കയറാനാവാതെ കിണറ്റിൽ കുടുങ്ങി; രക്ഷകരായി വടകര ഫയർഫോഴ്സ്

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ ആന്റ് റസ്ക്യൂ സേന റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ധേഹത്തെ സുരക്ഷിതമായി...

Read More >>
'മാനിഷാദാ'; കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല -ഡി വൈ എസ് പി ഹരിപ്രസാദ്

Apr 10, 2025 01:22 PM

'മാനിഷാദാ'; കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല -ഡി വൈ എസ് പി ഹരിപ്രസാദ്

നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും സൃഷ്ടിക്കാൻ...

Read More >>
Top Stories