സഹോദരിയുടെ മരണത്തിന് പിന്നാലെ മടക്കം; വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു

സഹോദരിയുടെ മരണത്തിന് പിന്നാലെ മടക്കം; വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു
Jun 1, 2025 03:10 PM | By Athira V

വടകര: ( vatakaranews.in) സഹോദരിയുടെ മരണം നടന്ന വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വടകരയ്ക്കടുത്ത് ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു .

സഹോദരിയുടെ മരണത്തിന്റെ ദുഃഖം വിട്ടുമാറും മുൻപാണ് പ്രഭാവതിയുടെ വിയോഗവാർത്തയും പ്രിയപ്പെട്ടവരെ തേടിയെത്തിയത് . ഇന്നലെ പകൽ 11.30 ഓടെ കൈനാട്ടി റാണി പബ്ലിക്ക് സ്കൂളിന് സമീപത്ത് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം .

വന്ദേഭാരത് എക്പ്രെസ് ട്രെയിൻ തട്ടിയ വീട്ടമ്മ തത്സമയം മരിക്കുകയായിരുന്നു . പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതി (65) യാണ് ദാരുണമായ അപകടത്തിൻ മരിച്ചത് . ചേന്ദമംഗലം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രഭാവതിയുടെ പിതൃസഹോദരൻ്റെ മകൾ രാധ കഴിഞ്ഞ ദിവസം മരിച്ചിരുന്നു . ഇവരുടെ വീട്ടിലേക്ക് എളുപ്പം പോകാൻ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30-യോടെ പുത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പരേതനായ ബാലൻ്റെ ഭാര്യയാണ്. മക്കൾ: പ്രഷിഭ, റനീബ്. മരുമക്കൾ: രാജീവ് ( ചോമ്പാല ) , ഭാസ്ന ( കരിയാട്) സഹോദരങ്ങൾ: പി.കെ ശശി , പി.കെ രാജീവൻ പരേതരായ സത്യൻ,സുരേന്ദ്രൻ.

vatakara chorodu vandebarat accident death

Next TV

Related Stories
മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

Nov 7, 2025 03:17 PM

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം...

Read More >>
പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Nov 7, 2025 02:36 PM

പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ...

Read More >>
'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

Nov 7, 2025 10:36 AM

'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം...

Read More >>
ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

Nov 6, 2025 08:02 PM

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി, കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക്...

Read More >>
Top Stories

News Roundup