വടകര : (vatakara.truevisionnews.com) വടകരയിൽ വന്ദേഭാരത് എക്സ്പ്രസിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. വടകരക്കും പയ്യോളിക്കുമിടയിലെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. ഒരാൾ റെയിൽവേ ട്രാക്കിൽ കുനിഞ്ഞ് നിൽക്കുന്നെന്ന വിവരം പൊലീസിന്റെ കൺട്രോൾ റൂം നമ്പറിലേക്ക് വരികയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് കുതിച്ചെത്തി യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടന്‍ ട്രാക്കില്‍ എത്തിയെന്നും കുട്ടിയോട് സംസാരിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
A young man who tried to commit suicide in front of the Vande Bharat Express in Vadakara was rescued.












































