ചോറോട്: (vatakara.truevisionnews.com) ചോറോട് ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പിന് സബ്‌സിഡി അനുവദിച്ച മൺപാത്ര നിർമ്മാണ യൂണിറ്റ് യാഥാർഥ്യമായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഏഴാം വാർഡിലെ ഐശ്വര്യ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിറ്റിന് സബ്‌സിഡി അനുവദിച്ചത്. വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ മധുസൂധനൻ കെ. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിസി പി. സ്വാഗതം പറഞ്ഞു. മെമ്പർ പ്രസാദ് വിലങ്ങിൽ ആശംസകൾ അറിയിച്ചു. വിഇഒ അർച്ചന എസ് രാജ് നന്ദി പറഞ്ഞു.
Chorode Pottery Manufacturing Unit












































