വടകര : ചോറോട് ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്ക്, മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പഠനോപകരണങ്ങൾ എന്നീ പദ്ധതികളുടെ വിതരണ ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു.

ചോറോട് ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചിലവഴിച്ച് 121 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പി വി സി വാട്ടർ ടാങ്ക്കും 1.5 ലക്ഷം രൂപ ചിലവഴിച്ച് 25 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പ്രസാദ് വീ ലങ്ങിൽ, റിനീഷ്കെ കെ, അബൂബക്കർവി പി, പ്രിയങ്ക സി പി എന്നിവർ ആശംസകൾ അറിയിച്ചു ഫിഷറീസ് ഓഫീസർ അനുരാഗ് ടി നന്ദി പറഞ്ഞു
Fisherman Chorode Panchayath













































