വടകര: (vatakara.truevisionnews.com) വയനാട് -വിലങ്ങാട് ദുരന്തങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരമായ സഹായം നൽകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ചു.
വയനാട്ടിലെ ചൂരൽ മല -മുണ്ടക്കെെ, കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിൽ പ്രകൃതിയുടെ അസാധാരണമായ പ്രഹരം മൂലം ദുരന്തത്തിനിരയായവ൪ക്ക് പുനരധിവാസത്തിനും, കാർഷിക മേഖലയുടെ വീണ്ടെടുപ്പിനു൦, ജീവനോപാധികൾക്കുള്ള മാർഗ്ഗം കണ്ടെത്തുന്നതിനും ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ വിവേചന പരമായ നിലപാട് സ്വീകരിക്കുകയാണ്.
ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുക നൽകുന്നതിന് അതീവ താല്പര്യം കാണിക്കുമ്പോൾ കേരളത്തിന് ചില്ലിക്കാശുപോലു൦ തരാ൯ തയ്യാറാവാതിരിക്കയാണ്.
ദുരന്തമേഖല സന്ദ൪ശിച്ച പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രസ൦ഘ൦ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടു൦ ചട്ടങ്ങളും വ്യവസ്ഥകളും ചുണ്ടികാണിച്ച് മനുഷ്യത്യരഹിതമായി സഹായം നിഷേധിക്കുകയാണ് ചെയ്യുന്നത്.
അതിതീവ്ര ദുരന്ത സാഹചര്യങ്ങളിൽ പോലും ഒഴിഞ്ഞ മാറാനുള്ള കീഴവഴക്ക൦ കൂടി സൃഷ്ടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ദുരന്ത മേഖലയിലുള്ളവ൪ക്കുള്ള സഹായം അനിശ്ചിതമായി വെെകിപ്പിക്കാനുള്ള ശ്രമ൦ പ്രതിഷേധാ൪ഹമാണ്.
വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തങ്ങൾ ദേശീയദുരന്തങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര സഹായം നൽകുന്നതിനുള്ള നടപടി ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വടകരയിൽകർഷക പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
പ്രതിഷേധ കൂട്ടായമ എഐകെ എസ് സംസ്ഥാന സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി, കെ.മോഹനൻ മാസ്റ്റർ, പി.സുരേഷ് ബാബു, പി.ബാലഗോപാലൻ, പി.കെവിശ്വനാഥൻ , ആർ സത്യൻ, എൻ.എം.ബിജു, സി.രാമകൃഷണൻ എന്നിവർ സംസാരിച്ചു.
ടി.ഷൈനി, എംടി രാജൻ, സി എച്ച് ദിനേശൻ, എം മുരളി മാസ്റ്റർ, ജലീൽ ചാലിക്കണ്ടി, കെരജിത്ത് കുമാർ എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.
#central #discrimination #All #India #Kisan #Sabha #organized #farmers #protest #group