#AntiKRail | കെ.റെയിൽ വേണ്ട, കേരളം വേണം; വടകരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് കെ.റെയിൽ വിരുദ്ധ ജനകീയ സമരസമിതി

#AntiKRail | കെ.റെയിൽ വേണ്ട, കേരളം വേണം;  വടകരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് കെ.റെയിൽ വിരുദ്ധ ജനകീയ സമരസമിതി
Jan 10, 2025 01:12 PM | By akhilap

വടകര: (vatakara.truevisionnews.com) കെ.റെയിൽ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ സംഗമം നടത്തി.

കെ.റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു പ്രതിഷേധ സംഗമം .

അഞ്ചുവിളക്ക് ജംഗ്ഷനു സമീപം നടന്ന പ്രതിഷേധ സംഗമം നേഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ്സ് സംസ്ഥാന കൺവീനർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു.

വികസനമെന്ന് കൊട്ടിഘോഷിക്കുകയും കേരളത്തെ വിനാശത്തിലേക്ക് തള്ളിവിടുകയുമാണ് സർക്കാറെന്നും വരുംതലമുറക്ക് ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന വികസന പ്രവർത്തനം നടത്തുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് യോജിച്ചതല്ലെന്നും വിജയരാഘവൻ ചേലിയ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കിയാൽ കേരളം മരുഭൂമിയായി മാറുമെന്നതിൽ സംശയമില്ല.

പ്രകൃതിയെ ഉന്മൂലനാശം ചെയ്യാത്ത വികസനമേ നടത്താവൂ എന്നും മറിച്ചുള്ള പ്രവർത്തനങ്ങൾ മനുഷ്യവംശം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമരസമിതി വടകര നിയോജക മണ്ഡലം ചെയർമാൻ രാമചന്ദ്രൻ ടി.സി അധ്യക്ഷത വഹിച്ചു.

സമരസമിതി സംസ്ഥാന കൺവീനർ പി.എം.ശ്രീകുമാർ, ജില്ലാ ചെയർമാൻ ടി.ടി. ഇസ്മായിൽ, ജില്ലാ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ, വടകര നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ എൻ.പി.അബ്ദുള്ള ഹാജി, കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, രഞ്ജിത്ത് കണ്ണോത്ത്, കുനിയിൽ വേണു, എം.ബാലകൃഷ്ണൻ, സതി മടപ്പള്ളി, പി.എസ്.രഞ്ജിത്ത് രവീന്ദ്രൻ അമൃതംഗമയ, ഒ.കെ.അശോകൻ, ബാലകൃഷ്ണൻ പാമ്പള്ളി, ഫസലു പുതുപ്പണം, ജയരാജൻ ചോറോട് എന്നിവർ സംസാരിച്ചു.

സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം നിജിൻ സ്വാഗതവും ഷുഹൈബ് കൈതാൽ അഴിയൂർ നന്ദിയും പറഞ്ഞു.

ഇക്ബാൽ അഴിയൂർ, നസീർ വീരോളി, ഉത്തമൻ മടപ്പള്ളി, രാജൻ, അഹമ്മദ് കല്പക, രാഗേഷ് കെ.ജി, സജ്‌ന സി.കെ, രമ കുനിയിൽ, പവിത്രൻ ചോറോട്, അശോകൻ കളത്തിൽ, എന്നിവർ നേതൃത്വം നൽകി.

#KRail #Kerala #Anti #K Rail #Peoples #Strike #Committee #organized #protest #rally #Vadakara

Next TV

Related Stories
വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം ആചരിച്ചു

Jan 19, 2026 04:57 PM

വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം ആചരിച്ചു

വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം...

Read More >>
വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം ആഘോഷിച്ചു

Jan 19, 2026 04:17 PM

വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം ആഘോഷിച്ചു

വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം...

Read More >>
ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

Jan 19, 2026 02:29 PM

ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 19, 2026 12:11 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം  ഗൃഹസന്ദർശനം  നടത്തി

Jan 18, 2026 12:09 PM

ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി...

Read More >>
Top Stories