മണിയൂർ: (vatakara.truevisionnews.com) കുഞ്ഞു നാളിൽ കാലിനുണ്ടായ വൈകല്യം കാരണം നടക്കാൻ പറ്റാതായ കരുവഞ്ചേരിയിലെ തെക്കയിൽ അനഘക്ക് ഇലക്ട്രിക്ക് വീൽ ചെയർ ലഭിച്ചതിലൂടെ ജീവിത സ്വപ്നം പൂവണിഞ്ഞു.
മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവാണ് സ്ഥാപനത്തിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ ചില സുമനസ്സുകളുടെ സഹായത്താൽ അനഘയുടെ ആവശ്യം സാക്ഷാൽകരിച്ചത്.
മുമ്പ് കാരുണ്യം വിൽ ചെയർ നൽകിയിരുന്നു. എന്നാൽ വീടിന്റെ പണി പൂർത്തിയാവാത്തതിനാൽ വീട്ടിനുള്ളിൽ പോലും സഞ്ചാരം പരിമിതമായിരുന്നു. കഴിഞ്ഞ 28 വർഷമായി അനഘ വീട്ടിനുള്ളിൽ തന്നെയാണ്.
പ്രധാന റോഡിൽ നിന്നും അനഘയുടെ വീട്ടിലെത്താൻ ഏതാണ്ട് 60 മീറ്റർ ദൂരമേയുള്ളൂ റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ ഇനി ഇലക്ട്രിക് വീൽചെയറിലൂടെ അനഘക്ക് പുറം ലോകം കാണാനാവും.
ഈ റോഡ് ഉടനെ കോൺ ക്രിറ്റ് ചെയെ തെങ്കിലും നന്നാക്കണമെന്ന് അനഘയുടെ കുടുംബം പഞ്ചായത് പ്രസിഡണ്ടിനോട് അപേക്ഷിച്ചു.
മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് വീൽചെയർ കൈമാറി. പ്രമോദ് മൂഴിക്കൽ, പി. കെ. റഷീദ്, സി. എം. വിജയൻ, ജയശ്രീ, സിമിഷ എന്നിവർ സംസാരിച്ചു.
#dream #blossomed #Anagha #Electric #Wheelchair