കളരിയും ചരിത്ര സംഭവങ്ങളും നേരിട്ട് കാണാം; ലോകാനാർകാവ് മ്യൂസിയം പ്രവൃത്തി ഉടൻ

കളരിയും ചരിത്ര സംഭവങ്ങളും നേരിട്ട് കാണാം; ലോകാനാർകാവ് മ്യൂസിയം പ്രവൃത്തി ഉടൻ
Apr 15, 2025 03:25 PM | By Jain Rosviya

വടകര: കളരിയുമായി ബന്ധപ്പെട്ട കാര്യങ്ങളും, മറ്റ് ചരിത്രങ്ങളും, ചരിത്രപ്രസിദ്ധമായ ലോകനാർക്കാവിൽ നേരിട്ട് കാണാൻ പറ്റുന്ന രീതിയിൽ മ്യൂസിയം നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും.

ലോകനാർക്കാവിലെ മ്യൂസിയം പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ടും, ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടും നടത്തി വരുന്നതെന്ന് കെ പി കുഞ്‌മ്മദ് കുട്ടി എംഎൽഎ.

ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനത്തിനായി തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 6.69 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ എസ്‌പിവി കെഐഐഡിസിയെ ആണ് നിയമിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി കോമ്പൗണ്ട് വാൾ, പടികൾ,ചെറിയ ചിറകളുടെ സംരക്ഷണം, കളപ്പുര, തന്ത്രി മഠം, ഊട്ടുപുര, വലിയ ചിറകളുടെ സംരക്ഷണം, നടപ്പാത ജോലികൾ ഔട്ട്ഡോർ ലൈറ്റിംഗ്, വിളക്കുകാലിൻ്റെ വൈദ്യുതീകരണം, തുടങ്ങിയ ഘടകങ്ങൾ പൂർത്തിയായതിയി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിനായി മന്ത്രി മുഹമ്മദ് റിയാസ് നിയമ സഭയിൽ പറഞ്ഞു.

മ്യൂസിയം കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ കെട്ടിടത്തിന്റെ നവീകരണം പ്ലംബിംഗ്,വൈദ്യുതീകരണം എന്നിവ ഉൾപ്പെടുന്നു. പ്രസ്‌തുത പ്രവർത്തിക്കായി കിഫ്ബിയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തികൾ ആരംഭിക്കുന്നതാണെന്നും മന്ത്രി റിയാസ് അറിയിച്ചിട്ടുണ്ട്.

#Lokanarkav #Museum #open #soon #visitors #witness #art #historical #events

Next TV

Related Stories
'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

Apr 18, 2025 08:18 PM

'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം...

Read More >>
വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

Apr 18, 2025 05:13 PM

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

ലിഫ്റ്റിൽ അകപ്പെട്ട ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണമാക്കി....

Read More >>
 'മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു, ഇടത്- വലത് മുന്നണികൾ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നു ' -കെ സുരേന്ദ്രൻ

Apr 18, 2025 04:25 PM

'മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു, ഇടത്- വലത് മുന്നണികൾ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നു ' -കെ സുരേന്ദ്രൻ

മുനമ്പത്ത് വഖഫ് ബോർഡ് നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നത് എൽ.ഡി.എഫും,...

Read More >>
വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

Apr 18, 2025 12:42 PM

വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

ഈ വിഷയം മാനേജ്മെന്റുമായി ചർച്ചചെയ്തു. അവിടെ നവീകരണം പൂർത്തിയായാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മാനേജ്മെൻ്റ...

Read More >>
Top Stories