വടകര : (vatakaranews.in) ചുട്ടുപൊള്ളുന്ന വേനലിൽ ജീവജലത്തിനായി അലയുന്ന പറവകൾക്കും മറ്റും കുടിവെള്ളമൊരുക്കി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി പ്രവർത്തകർ. വീട്ടുവളപ്പിൽ പ്രത്യേകം സജ്ജീകരിച്ച പാത്രങ്ങളിൽ കുടിവെള്ളം ഒരുക്കിയാണ് ബാലവേദി പ്രവർത്തകർ സഹജീവി സ്നേഹം പ്രകടിപ്പിച്ചത് .


ഓരോ ജീവനും വിലപ്പെട്ടതാണെന്നും പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും സഹജീവികളോട് കരുണയോടുള്ള സമീപനം ആവശ്യമാണെന്നും കുരുന്നു മനസ്സുകളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനമായി ഇത് മാറി.
പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു .
ബി.എസ് ഗഗൻ ദേവ് ജലസംഭരണപാത്രങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറിപ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സൈദ് കുറുന്തോടി,കെ.ലാൽ മോഹൻ സി.വി.ലിഷ, രാജീവൻ കണ്ണമ്പത്ത്, എം.പി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു . ലൈബ്രറി സെക്രട്ടരി ടി.പി.രാജീവൻ സ്വാഗതവും, എൻ.കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു
#Kurunthodi #ThunchanMemorial #Library #Balavedi #pond #birds