വടകര: (vatakara.truevisionnews.com) ആഴക്കടൽ മണൽ ഖനനത്തിനെതിരെ ജനത മത്സ്യത്തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്.


മുൻ മന്ത്രിയും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറലുമായ ഡോക്ടർ നീല ലോഹിതദാസ് നാടാർ ധർണ ഉദ്ഘാടനം ചെയ്തു. കടലും കടൽ സമ്പത്തും വൻകിട കുത്തകകൾക്ക് അടിയറ വെക്കരുതെന്ന് നീല ലോഹിതദാസ് നാടാർ പറഞ്ഞു. മണൽ ഖനനവും ടെൻഡർ നടപടികളും നിർത്തിവെക്കണമെന്ന് അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ബേബി കുരിയാടി അധ്യക്ഷത വഹിച്ചു. എടി ശ്രീധരൻ, അഡ്വ. സി വിനോദ്, പ്രസാദ് വിലങ്ങിൽ, സി കുമാരൻ, പി കെ കുഞ്ഞികണ്ണൻ, ഇസ്മയിൽ ചാലിയം, രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ്‌ബാബു, ഭാസ്‌കരൻ എം.ടി.കെ എന്നിവർ സംസാരിച്ചു. എം വി പവിത്രൻ സ്വാഗതവും മോഹനൻ എംപി നന്ദിയും പറഞ്ഞു.
#sand #mining #HMS #organizes #protest #dharna #Vadakara