വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി
Jun 10, 2025 11:55 AM | By Jain Rosviya

പാലയാട്: (vatakara.truevisionnews.com) പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് മേഖലയിൽ പ്രശസ്തനായ ടി.വി.അബ്ദുൾ ഗഫൂർ മാസ്റ്റർ ക്ലാസ്സെടുത്തു. തങ്ങളുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള കരിയർ നേരത്തെ തന്നെ തിട്ടപ്പെടുത്തി പഠനം ലക്ഷ്യബോധത്തോടെയുള്ള പ്രക്രിയയാക്കി മാറ്റാനുള്ള പ്രചോദനം ഉൾക്കൊള്ളിച്ചായിരുന്നു ഗഫൂർ മാസ്റ്ററുടെ ക്ലാസ് .

വർത്തമാനകാലത്ത് വിദ്യാഭ്യാസത്തിലും ഉപരിപഠന സാധ്യതകളിലും വന്നിട്ടുള്ള പൊടുന്ന നേയുള്ള മാറ്റം അദ്ധേഹം കൃത്യമായി പ്രതിപാദിച്ചു.ചടങ്ങിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ.വി.റീന നിർവഹിച്ചു. ഔപചാരിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ച് അത് പൂർണതയിലെത്തിക്കാനും വിദ്യാർത്ഥികളുടെ ബൗദ്ധിക ലോകം വിശാലമാക്കുന്നതിലും വായനശാലകൾ വഹിക്കുന്ന പങ്ക് അവർ സൂചിപ്പിക്കുകയുണ്ടായി.

വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നാടിൻ്റെ പ്രതിഭകളായ 33 പേരെയാണ് ചടങ്ങിൽ അനുമോദിച്ചത്. നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കാനഡയിൽ പഠിച്ച് അവിടെത്തന്നെ ജോലി ചെയ്യുന്ന നാട്ടുകാരിയായ അനഘ ദിനേഷ് പരിപാടിയിൽ പങ്കെടുത്തു. കാനഡയിലെ ബ്രിട്ടിഷ് കൊളമ്പിയ പ്രൊവിൻസിലെ വാൻകൂവർ സിറ്റിയിൽ കനേഡിയൻ ഹെൽത്ത് ഡിപ്പാർട്ട് മെൻ്റന് കീഴിൽ ഡയറ്റ് ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്ന അനഘ ദിനേഷ് തൻ്റെ നാട്ടനുഭവങ്ങളും കനേഡിയൻ അനുഭവങ്ങളും ഹൃദ്യമായി പങ്കുവെച്ചത് സദസ്സിനാകെ പ്രചോദനമായി. '

അനുമോദനത്തിന് മറുപടിയായി , കേന്ദ്ര സർക്കാർ നടത്തുന്ന NET / JRF പരിക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 80ാം റാങ്കോടെ ഉന്നത വിജയം നേടിയ മാധവ് . ബിഎസ് , BSc ജോഗ്രഫി പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിൽ ഏഴാം റാങ്ക് നേടിയ ശിവനന്ദ .എം പി എന്നിവർ സംസാരിച്ചു. . ഉന്നത വിജയികൾക്കും രക്ഷിതാക്കൾക്കും ഏറെ ഹൃദ്യമായി പരിപാടി മാറി. മക്കൾക്ക് ഉന്നത വിദ്യാഭ്യാസവും നല്ല കരിയറും നേടിക്കൊടുക്കുന്നതോടൊപ്പം അവരെ നല്ല മനസ്സുള്ളവരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റണമെന്നുള്ള സന്ദേശവും ചടങ്ങിലുണ്ടായി.

ചടങ്ങിൽ വായനശാല പ്രസിഡൻ്റ് കെ.കെ.രാജേഷ് മാസ്റ്റർ അദ്ധ്യക്ഷനായി. സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, രക്ഷാധികാരി ഇ.നാരായണൻ മാസ്റ്റർ, ടി.സി.സജീവൻ, കെ.കെ. ഗിരീഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. ശശിധരൻ കെ.കെ., സജി പി.കെ., കുഞ്ഞിരാമൻ കെ.കെ., വി.കെ. വിജയൻ മാസ്റ്റർ, രജിഷ എം.കെ. ,ഹരീഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Career Guidance Class organized Palayad

Next TV

Related Stories
മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

Nov 7, 2025 03:17 PM

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം...

Read More >>
പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Nov 7, 2025 02:36 PM

പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ...

Read More >>
'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

Nov 7, 2025 10:36 AM

'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം...

Read More >>
ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

Nov 6, 2025 08:02 PM

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി, കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക്...

Read More >>
Top Stories










News Roundup