കടമേരി: മസ്ജിദുകളും മഹല്ല് സംവിധാനവും നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. പുതുക്കി പണിത കടമേരി കാമിച്ചേരി ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറാം നൂറ്റാണ്ടിലെ ഇരുണ്ട യുഗത്തിൽ നിന്നു സംസ്‌കാര സമ്പന്നമായ സമൂഹമായി മാനവരാശിയെ മാറ്റിയെടുക്കുന്നതിൽ പുണ്യ പ്രവാചകന്റെ മസ്തിദുകൾ വഹിച്ച സ്ഥാനം ചരിത്രത്തിൽ ഇടം നേടിയതാണ്. ഈ മാതൃക ലോകത്തിലെ മുഴുവൻ മസ്കിദുകളും നില നിർത്തിപ്പോരുന്നതായി അദ്ദേഹം പറഞ്ഞു.
മസ്തിദുകൾ നിസ്‌കാരത്തിന് മാത്രമല്ല. നാടിന്റെ എല്ലാ നന്മ നിറഞ്ഞ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങളാകുമ്പോഴാണ് മസ്ലിദിന്റെ സൗന്ദര്യം വർധിക്കുന്നത്-തങ്ങൾ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുപ്പതിലേറെ വർഷം സേവനം ചെയ്ത പി പി മൊയ്തീൻ കുട്ടി മുസല്യാരെ ആദരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ശൈഖുന എം ടി ഉസ്താദ്, ബഹവുദ്ദീൻ നദവി കൂരിയാട് മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് ഖാസി എ പി എ ഖാദർ ഫൈസി പ്രാർഥന നടത്തി. സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഓണംപള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഹുദവി ആക്കോട്, എസ് പി എം തങ്ങൾ, ചിറക്കൽ ഹമീദ് മുസ്ല്യാർ, സി എച്ച് മഹ്‌മൂദ് സഹദി, എൻ അബ്ദുൽ ഹമീദ്, പി.കെ സുരേഷ്, അഹ്‌മദ് ബാഖവി അരൂർ, കാങ്ങട്ട് അബ്ദുള്ള വർധിക്കുന്നത്-തങ്ങൾ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുപ്പതിലേറെ വർഷം സേവനം ചെയ്യ പി പി മൊയ്തീൻ കുട്ടി മുസല്യാരെ ആദരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ശൈഖുന എം ടി ഉസ്താദ്, ബഹവുദ്ദീൻ നദവി കൂരിയാട് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖാസി എ പി എ ഖാദർ ഫൈസി പ്രാർഥന നടത്തി. സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഓണംപള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഹുദവി ആക്കോട്, എസ് പി എം തങ്ങൾ, ചിറക്കൽ ഹമീദ് മുസ്ല്യാർ, സി എച്ച് മഹ്‌മൂദ് സഹദി, എൻ അബ്ദുൽ ഹമീദ്, പി.കെ സുരേഷ്, അഹ്‌മദ് ബാഖവി അരൂർ, കാങ്ങട്ട് അബ്ദുള്ള
Kamicherry Juma Masjid inaugurated Hamidali Shihab Thangal