കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം
May 31, 2025 07:39 PM | By Athira V

വടകര: ( vatakaranews.in) കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി തിരച്ചിൽ തുടരുന്നു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. യുവാവിനായി നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.


അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Search underway youth fell Vadakara Mahi canal fishing Kanninada

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup