വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു

വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു
Jun 17, 2025 01:53 PM | By Jain Rosviya

വടകര; ( vatakaranews.in ) ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിനുസമീപം സംരക്ഷണ ഭിത്തി തകർന്നു. സർവീസ് റോഡിനോട് ചേർന്ന ഭാഗത്ത് സോയിൽ നെയിലിങ് ചെയ്ത ഭിത്തിയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംരക്ഷണഭിത്തി യോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലായി.

സോയിൽ നെയിലിങ് പ്രവൃത്തി നടത്തിയ ഭാഗം കഴിഞ്ഞ വർഷം തകർന്നിരുന്നു. തുടർന്ന് കല്ലും കമ്പികളും ഉപയോഗിച്ച് താൽക്കാലിക സംരക്ഷണഭിത്തി നിർമിച്ചു. ഈ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. ബാബുവിന്റെ വീടിൻ്റെ മുറ്റത്തോട് ചേർന്നുനിൽക്കുന്ന ഭാഗംവരെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുമോയെന്നും ആശങ്കയുണ്ട്.

ബാബുവും ഭാര്യയും വിദ്യാർഥിയായ മകളും അടങ്ങുന്ന കുടുംബം ഭയത്തോടെയാണ് കഴിയുന്നത്. റോഡിൽ മണ്ണിടിച്ചിലുണ്ടായ സമയത്ത് വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി.

അഴിയൂർ- വെങ്ങളം റീച്ചിലെ പാലോളിപ്പാലംമുതൽ മൂരാടുവരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഹരിയാനയിലെ ഇഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് പൂർത്തിയാക്കിയത്. മൂരാട് പാലത്തിനോട് ചേർന്ന ഭാഗങ്ങൾ കഴിഞ്ഞ കാലവർഷത്തിൽ തകർന്നെങ്കിലും പുനർനിർമിച്ചിട്ടില്ല.

Soil nailed retaining wall collapses national highway vadakara

Next TV

Related Stories
വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ്  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Jun 17, 2025 09:46 PM

വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

വടകര ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്...

Read More >>
എം.എല്‍.എ ഇടപെട്ടു; ദേശീയപാത സോയില്‍നെയിലിംങ് പ്രവൃത്തി തടഞ്ഞു

Jun 17, 2025 06:41 PM

എം.എല്‍.എ ഇടപെട്ടു; ദേശീയപാത സോയില്‍നെയിലിംങ് പ്രവൃത്തി തടഞ്ഞു

ദേശീയപാത സോയില്‍നെയിലിംങ് പ്രവൃത്തി...

Read More >>
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന വടകര സ്വദേശിനികളിൽ നിന്നും ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ

Jun 17, 2025 06:31 PM

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന വടകര സ്വദേശിനികളിൽ നിന്നും ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന വടകര സ്വദേശിനികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ...

Read More >>
ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Jun 17, 2025 04:24 PM

ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ...

Read More >>
Top Stories










News Roundup






https://vatakara.truevisionnews.com/ -