വികസനത്തിന് പുതിയ അധ്യായം; പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഇന്ന്

വികസനത്തിന് പുതിയ അധ്യായം; പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഇന്ന്
Aug 29, 2025 11:14 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ കെട്ടിടത്തിന് പുതിയ കെട്ടിടം ഉയരുന്നു. പ്രവർത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച 1.10 കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടറും കരാർ നടപടികളും പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുകയാണെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽ എ യുടെ ഓഫീസ് അറിയിച്ചു.

ക്ലാസ് മുറിയും, ലൈബ്രറിയും, ഹാളും ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണ പ്രവർത്തി പൂർത്തിയാക്കുക. സ്കൂളിലെ പശ്ചാത്തല സൗകര്യത്തിൻ്റെ അപര്യാപ്തത കാരണം വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രയാസങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഈ പ്രവർത്തിക്ക് അനുമതി ലഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വഴിയാണ് പ്രവർത്തിയുടെ നിർവഹണം നടക്കുക. പ്രവർത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻപ് നിലവിലിരുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റിയിട്ടുണ്ട്.

Paingottai Government UP School new building inauguration today

Next TV

Related Stories
തജ്ജം തകജ്ജം; വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

Aug 29, 2025 04:00 PM

തജ്ജം തകജ്ജം; വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി...

Read More >>
ഓണത്തിന് പൂക്കളൊരുങ്ങി; ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി

Aug 29, 2025 01:39 PM

ഓണത്തിന് പൂക്കളൊരുങ്ങി; ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി

ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി...

Read More >>
മഴയത്തും പ്രതിഷേധം; ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം

Aug 29, 2025 12:10 PM

മഴയത്തും പ്രതിഷേധം; ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവത്തിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം...

Read More >>
വിദ്യാഭ്യാസ പുരസ്കാരം; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ  അസീസ് മാസ്റ്റർക്ക് അനുമോദനം

Aug 29, 2025 11:37 AM

വിദ്യാഭ്യാസ പുരസ്കാരം; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ അസീസ് മാസ്റ്റർക്ക് അനുമോദനം

വിദ്യാഭ്യാസ പുരസ്കാരം, റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ അസീസ് മാസ്റ്റർക്ക് അനുമോദനം...

Read More >>
ജലജന്യരോഗങ്ങളുടെ പ്രതിരോധം; ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ സമിതി

Aug 29, 2025 10:45 AM

ജലജന്യരോഗങ്ങളുടെ പ്രതിരോധം; ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ സമിതി

ജലജന്യരോഗങ്ങളുടെ പ്രതിരോധം, ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ...

Read More >>
അഴിയൂരിൽ  നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു

Aug 29, 2025 09:31 AM

അഴിയൂരിൽ നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു

അഴിയൂരിൽ നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന്...

Read More >>
Top Stories

News Roundup

//Truevisionall