ഒഞ്ചിയം:(https://vatakara.truevisionnews.com/) റവന്യു ജില്ലാ കലോത്സവത്തിൽ യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാല യമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. 12 ഇനങ്ങളിലായി 20 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് ഒന്നാം സ്ഥാനവും നിരവധി രണ്ടും മൂന്നും സ്ഥാനങ്ങളും എ ഗ്രേഡുകളുമായി അറുപതിൽ അറുപത് പോയിൻ്റും നേടിക്കൊണ്ടാണ് വിദ്യാലയത്തിന്റെ ഈ നേട്ടം. മഞ്ജു പാർവതിയാണ് വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക.
ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കോഴിക്കോട് റൂറൽ എസ്‌പി ബൈജുവിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഏറ്റുവാങ്ങി.
Azhiyur East UP School is the best school in UP Sanskrit category for the seventh time









































