#latest news #Puthiyappu Trenching #Vadakara
വടകര: (vatakara.truevisionnews.com) പതിറ്റാണ്ടുകളായി മാലിന്യകേന്ദ്രമായി കിടക്കുന്ന വടകര പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ഭൂമി നിരപ്പാക്കൽ (ബാക്ക് ഫില്ലിങ്) അന്തിമഘട്ടത്തിൽ. സോൺ ഒന്നിന്റെ ഭാഗമായുള്ള സോൺ എ, ബി എന്നിവിടങ്ങളിലെ ബാക്ക് ഫില്ലിങ്ങാണ് പൂർത്തിയാവുന്നത്. ഈമാസം അവസാനത്തോടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎ സ്ഡബ്ല്യുഎംപി) നടപ്പാക്കുന്ന പദ്ധതിക്ക് 5.60 കോടി രൂപയാണ് ചെലവ്. വീണ്ടെടുക്കുന്ന 1.52 ഏക്കർ ഭൂമിയിൽ ഗ്രീൻ പാർക്ക് സ്ഥാപിക്കാനാണ് നഗരസഭലക്ഷ്യമിടുന്നത്.
ബയോ മൈനിങ്ങിനുശേഷം ഭൂമി പൂർവസ്ഥിതിയിലാക്കുന്നതാണ് ബാക്ക് ഫില്ലിങ്. സോൺ രണ്ടിലെ ബയോമൈനിങ് പുർത്തിയാവുന്ന മുറയ്ക്ക് ബാക്ക് ഫില്ലിങ് ആരംഭിക്കും. ആകെ 22,903 മീ റ്റർ ക്യൂബ് മാലിന്യമാണ് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലുള്ളത്. ഇതു വരെ 21,208 മീറ്റർ ക്യുബ് മാലിന്യം സംസ്കരിച്ചു.
173 ട്രക്കുകളിലായി 5954.70 മെട്രിക് ടൺ ആർഡിഎഫ് (ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി അടക്കമുള്ളവ) തമിഴ്‌നാട്ടി ലെ തിരുച്ചിറപ്പള്ളിയിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. 1961 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യമാണ് പു തിയാപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. ആറ് മീറ്ററിലേറെ ഉയരത്തിൽ മാ ലിന്യം കുന്നുകൂടിയിട്ടുണ്ട്.
പ്ലാസ്റ്റിക്, ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലുള്ളത്. മഹാരാഷ്ട്രയിലെ നാഗ്‌പൂർ ആസ്ഥാനമായ എസ്എംഎസ് കമ്പനിയാണ് ബയോ മൈനിങ് ജോലികൾക്ക് കരാറെടുത്തിയിരിക്കുന്നത്.
Content Highlight: Vadakara Puthiyappu Trenching Ground Phase one work in final stages














































