വടകര:(https://vatakara.truevisionnews.com/) വടകരയിൽ കെ നാണു മാസ്റ്റർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും നടത്തി. പണിക്കോട്ടി തൊണ്ടികുളങ്ങര എൽപി സ്കൂളിൽ കാലടി സർവകലാശാല അസി.പ്രൊഫസർ ഡോ. എം സി അബ് ദുൾ നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ പി പ്രശാന്തി അധ്യക്ഷയായി. നാണു മാസ്റ്ററുടെ ഭാര്യ പി രജനിയിൽനിന്ന് എൻഡോവ്മെൻ്റ സി ബാലൻ ഏറ്റുവാങ്ങി. കൗൺസിലർമാരായ വി കെ ദിലീപൻ, എം പി ശോഭ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സി ശിവദാസൻ, വി കെ പ്രതാപൻ, വി പി നാരായണൻ, ടി വി എ ജലിൽ, കെ ടി ബാലകൃഷ് ണൻ, കെ കെ നാരായണൻ എന്നിവർ സംസാരിച്ചു.
K Nanu Master memorial service and endowment distribution held in Vadakara








































