വടകര :(vatakara.truevisionnews.com) സാൻഡ് ബാങ്ക്‌സ് തീരത്ത് ചത്ത ഡോൾഫിൻ അടിഞ്ഞു. വെള്ളി രാവിലെയാണ് കൂറ്റൻ ഡോൾഫിനെ തീരത്തടിഞ്ഞനിലയിൽ കണ്ടത്. സാൻഡ് ബാങ്ക്‌സിലെത്തിയ സഞ്ചാരികൾക്കും പരിസരവാസികൾക്കും ദുർഗന്ധം അസഹനീയമായതോടെ കുഴിച്ചു മുടി. വടകര കോസ്റ്റൽ പൊലീസ് എസ്ഐ സരിത, സിപിഒ അഭിജി ത്ത്, നിഷാര, ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ എൻ ബീനിമോൾ, വാച്ചർ ഒ ജി വിനോദൻ എന്നിവ രുടെ നേതൃത്വത്തിൽ പി കെ ജി നേഷ്, കെ ജിഷ്ണു, പി വി ഹാഷിം, പി വി റാഷിദ്, പി വി അക്ബർ, സാൻഡ് ബാങ്ക്‌സിലെ ലൈഫ് ഗാർഡ് പ്രജിത്ത് എന്നിവർ ചേർന്നാണ് ഡോൾഫിനെ കുഴിച്ചിട്ടത്.
A huge dolphin washed up dead on the Vadakara Sand Banks coast.


































