വടകര: (vatakara.truevisionnews.com) വടകര വോളിബോൾ കൂട്ടായ്മയു ടെ ആഭിമുഖ്യത്തിൽ 27-ാമത് ആൺകുട്ടികളുടെ സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് 25, 26 തീയതികളിൽ വടകര ഐപിഎം അക്കാദമിയിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലക - ളിൽ നിന്നുള്ള ടീമുകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഈ ചാമ്പ്യൻഷിപ്പിൽനിന്ന്
തെരഞ്ഞെടുക്കുന്ന ടീമാണ് ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന ദേശീയ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുക. ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തുന്നതിന് സ്വാഗതസംഘം രൂപീകരണം വടകര ശ്രീനാരായണ എൽ പി സ്കൂളിൽവച്ച് നടന്നു.
വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത് അധ്യക്ഷനായി. പി എം മണി ബാബു ചെയർമാനായും ടി പി മുസ്തഫ ജനറൽ കൺവീനർ കെ കെ മുസ്തഫ ഓർഗനൈസിങ് സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു.
Excitement; State Mini Volleyball excitement in Vadakara on 25th and 26th



































.jpeg)





