കുറ്റ്യാടി: ആത്മഹത്യ ചെയ്ത ബാസ്‌ക്കറ്റ്‌ബോള്‍ താരവും റെയില്‍വേ ജീവനക്കാരിയുമായ പാതിരിപ്പറ്റ കത്തിയണപ്പന്‍ചാലില്‍ ലിതാരയുടെ പേരിലുള്ള വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു പറ്റ്‌നയില്‍ റെയ്ല്‍വേയില്‍ ജീവനക്കാരിയായിരുന്ന ലിതാര. കോച്ചിന്റെ പീഡനം കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറയുന്നു. 16 ലക്ഷം രൂപയുടെ വായ്പയെടുത്താണ് കുടുംബം വീട് നന്നാക്കിയത്. ലിതാരയുടെ സാലറി സര്‍ട്ടിഫിക്കറ്റായിരുന്നു ഇതിനായി ഈട് വെച്ചത്. ലിതാരയുടെ ശമ്പളത്തില്‍ നിന്നായിരുന്നു വായ്പയുടെ തിരിച്ചടവ്.
അമ്മയുടെ ചികിത്സാ ചെലവിനും മാസത്തില്‍ വലിയൊരു തുക വരും. കൂലിപ്പണിക്കാരനായ പിതാവിനെ കൊണ്ട് വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വായ്പ ഏറ്റെടുത്ത് കുടുംബത്തെ കരയറ്റണമെന്ന് പാറക്കല്‍ ആവശ്യപ്പെട്ടു.
ലിതാരയുടെ മാതാപിതാക്കളായ കരുണന്‍, ലളിത എന്നിവരെയും സഹോദരങ്ങളെയും പാറക്കല്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. കഴിഞ്ഞമാസം 26നാണ് പറ്റ്‌നയിലെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കോച്ച് രവി സിങിന്റെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Parakal Abdullah wanted The government take over to owes Litara a loan