ഓര്‍ക്കാട്ടേരി: കുട്ടികളെ സമൂഹത്തിന്റെ ഭാഗമായ് മാറ്റി നിര്‍ത്താതെ ചേര്‍ത്തുനിര്‍ത്തണമെന്ന് എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഇ.പി ദാമോധരന്‍ മാസ്റ്റര്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ അവരുടെതായ അഭിപ്രായങ്ങള്‍ കുടുംബങ്ങളിലും സമൂഹത്തിലും മാനിക്കാതെ അവഗണിക്കുമ്പോഴാണ് കുട്ടികള്‍ അവരുടെതായ വഴിയിലേക്ക് പോകുകയും വഴി തെറ്റുകയും ചെയ്യുന്നത് എന്നും ,സമൂഹത്തില്‍ വര്‍ദ്ദിച്ചു വരുന്ന ലഹരിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കൂട്ടി ചേര്‍ത്തു.


യോഗത്തില്‍ പി.ടി.കെ സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങില്‍ സന്തോഷ് വേങ്ങോളി, സനല്‍ കുമാര്‍ പി.കെ, ബേബി ബാലബ്രത്ത്, നിഷ രാമത്ത് കുനി, കെ.ശശി മാസ്റ്റര്‍, ദിയ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
With a warning message against the drunken mafia Socialist friendly community