യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്
Jun 29, 2022 05:28 PM | By Kavya N

വടകര: കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് വന്ന് മർദ്ദിക്കുകയും കാർ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി.ഷാജഹാൻ, കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് മൻസൂർ എടവലത്ത്, ജനറൽ സിക്രട്ടറി സി.എ.നൗഫൽ എന്നിവർ ആവശ്യപ്പെട്ടു.

നാട്ടിൽ സമാധാന ഭംഗം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.വ്യക്തിവിരോധം എന്ന വാദിയുടേയും കുറ്റക്കാരുടേയും മൊഴികൾ പോലീസ് മുഖവിലക്കെടുക്കരുത്.

കള്ളക്കടത്ത് - ലഹരി മാഫിയകളുടെ ഗുണ്ടാവിളയാട്ടങ്ങളുടെ കേന്ദ്രമായി കേരളം മാറുകയാണ്. കല്ലേരിയിലെ സംഭവത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

Youth attacked; Youth League Demands To Bring Out Mystery

Next TV

Related Stories
വിജയികൾക്ക് ആദരം; വടകരയിൽ വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Jan 9, 2026 11:58 AM

വിജയികൾക്ക് ആദരം; വടകരയിൽ വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി...

Read More >>
 അനുസ്മരണം ; വടകരയിൽ  പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

Jan 9, 2026 10:38 AM

അനുസ്മരണം ; വടകരയിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി...

Read More >>
മനോജിന്റെത് ഹൃദ്യമായ ആവിഷ്കാരം - കല്പറ്റ നാരായണൻ

Jan 8, 2026 08:51 PM

മനോജിന്റെത് ഹൃദ്യമായ ആവിഷ്കാരം - കല്പറ്റ നാരായണൻ

മനോജിന്റെത് ഹൃദ്യ മായ ആവിഷ്കാരം - കല്പറ്റ...

Read More >>
Top Stories










News from Regional Network