---
title: "വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam Art and Literature Forum Inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51937/vidyarangam-art-and-literature-forum-inaugurated"
published_at: "2022-06-29T20:57:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/62bc6fcdb8ca0_jb_school.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: **വിദ്യാർത്ഥികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാരംഗം കലാസാഹിത്യവേദി പുറങ്കര ജെബി സ്കൂളിൽ കവി ഗോപീനാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വിദ്യാർത്ഥികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാരംഗം കലാസാഹിത്യവേദി പുറങ്കര ജെബി സ്കൂളിൽ കവി ഗോപീനാരായണൻ ഉദ്ഘാടനം ചെയ്തു.

സി സി റംസാൻ അദ്ധ്യക്ഷനായി. വാർഡ് കൌൺസിലർ പി വി ഹാഷിം, പി വിജയി, നിഖിൽ, തീരദേശ പോലീസ് സ്റ്റേഷൻ എ എസ് ഐ അബ്ദുൽ റഖീബ്, ബീറ്റ് ഓഫീസർ നവനീത്, നിഷ എന്നിവർ സംസാരിച്ചു. ഋതുദേവ് സ്വാഗതവും ഹംന ഫാത്തിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51937/vidyarangam-art-and-literature-forum-inaugurated)