വിസ്മയമായി മേമുണ്ട; കലോത്സവങ്ങളിലെ മികവ് തുടരുന്നു

വിസ്മയമായി മേമുണ്ട; കലോത്സവങ്ങളിലെ മികവ് തുടരുന്നു
Dec 4, 2022 11:42 AM | By Nourin Minara KM

വടകര: വിസ്മയമായി മേമുണ്ട. കലോത്സവങ്ങളിലെ മികവ് തുടരുന്നു. വടകരയിൽ സമാപിച്ച സ്കൂൾ കലോത്സവത്തിൽ കരുത്തുകാട്ടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. ഓവറോൾ വിഭാഗത്തിൽ 317 പോയിന്റുമായി കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മേമുണ്ടയ്ക്ക് സാധിച്ചു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ 147 പോയിന്റ് നേടി ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗത്തിൽ 140 പോയന്റോടെ ഓവറോൾ രണ്ടാംസ്ഥാനവും മേമുണ്ട കരസ്ഥമാക്കി. ഹൈസ്ക്കൂൾ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും മേമുണ്ടയ്ക്ക് ലഭിച്ചു. കോവിഡിന്റെ രണ്ട് വർഷം ഒഴിച്ച് നിർത്തിയാൽ തുടർച്ചയായ അഞ്ചാം വർഷമാണ് മേമുണ്ട സ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കുന്നത്.

ഓവറോൾ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസിന് കടുത്ത ഭീഷണി ഉയർത്താൻ മേമുണ്ടയ്ക്ക് സാധിച്ചു. അഞ്ച് ദിവസവും ഓവറോൾ മാറി മാറിക്കൊണ്ടിരുന്നു. അവസാനം അഞ്ചാം ദിവസം ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മുന്നിലെത്തിയ സിൽവർ ഹിൽസ് നേരിയ പോയിന്റിനാണ് ഓവറോൾ കരസ്ഥമാക്കിയത്. സിൽവർ ഹിൽസ് 334 പോയിന്റ് നേടിയപ്പോൾ മേമുണ്ട 317 പോയിന്റ് നേടി.

ഹയർസെക്കണ്ടറി വിഭാഗത്തിൽ 5 പോയിന്റിനാണ് മേമുണ്ടയ്ക്ക് ഓവറോൾ നഷ്ടമായത്. സിൽവർ ഹിൽസ് 145 പോയിന്റും, മേമുണ്ട 140 പോയിന്റും കരസ്ഥമാക്കി. 10 ഇനങ്ങളിൽ മേമുണ്ട സ്കൂൾ ഫസ്റ്റ് A ഗ്രേഡ് നേടിയപ്പോൾ, 13 ഇനങ്ങളിൽ സെക്കന്റ് A ഗ്രേഡും, 60 ഓളം ഇനങ്ങളിൽ A ഗ്രേഡും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്. മത്സരത്തിൽ പങ്കെടുത്ത് മേമുണ്ടയ്ക്ക് വേണ്ടി മികച്ച വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പിടിഎ യും ചേർന്ന് അഭിനന്ദിച്ചു. കോഴിക്കോട് വച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കാനുള്ള പരിശീലനത്തിലാണ് വിദ്യാർത്ഥികൾ.


കഴിഞ്ഞ നവംബറിൽ നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലും മേമുണ്ട സ്കൂളാണ് ഓവറോൾ നേടിയത്. ജില്ലയിലെ മികച്ച ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ വിദ്യാലയമായി തിരഞ്ഞെടുത്ത് മേമുണ്ട സ്കൂൾ ആയിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തി കോഴിക്കോട് ജില്ലക്ക് വേണ്ടി 71 പോയിന്റ് നേടിക്കൊടുത്ത് ജില്ലയിൽ ഒന്നാമതാകാനും മേമുണ്ടയ്ക്ക് കഴിഞ്ഞു.

മേമുണ്ട സ്കൂളിൽ അഞ്ച് കോടി രൂപ ചിലവഴിച്ച് പുതുതായി നിർമ്മിച്ച വജ്ര ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഡിസംബർ 17 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നുണ്ട്. ഈ ചടങ്ങിൽ മേമുണ്ട സ്കൂൾ പ്രതിഭകളെ അനുമോദിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും മാനേജ്മെന്റും.

Memunda in wonder; Excellence in arts festivals continues

Next TV

Related Stories
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 10:42 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:17 AM

#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട്...

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:47 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
Top Stories