ക്രിസ്മസ് വിപണി കീഴടക്കാന്‍ ഒരുങ്ങി നക്ഷത്രങ്ങളും പുല്‍ക്കൂടുകളും

ക്രിസ്മസ് വിപണി കീഴടക്കാന്‍ ഒരുങ്ങി നക്ഷത്രങ്ങളും പുല്‍ക്കൂടുകളും
Dec 11, 2021 05:39 PM | By Rijil

വടകര: ക്രിസ്മസ് വിപണി കീഴടക്കാന്‍ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും നിരന്നു. കൊവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ ക്രിസ്മസ് കാലത്ത് വ്യാപാരം ഒന്നും തന്നെ നടന്നിരുന്നില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവായതോടെ എല്ലാം പഴയ പടിയായി. ഇതോടെ ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വ്യാപാരികള്‍. പല നിറത്തിലും രൂപത്തിലും പുതുമയാര്‍ന്ന വര്‍ണനക്ഷത്രങ്ങളാണ് വില്‍പ്പനയ്ക്കായി നിരന്നിട്ടുള്ളത്.

ഖാദി, വെല്‍വറ്റ് തുടങ്ങിയ തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍ അടക്കം സജ്ജീകരിച്ച റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയെല്ലാം വിപണിയിലുണ്ട്. ഇത്തവണയും എല്‍ഇഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍, വര്‍ണക്കടലാസുകള്‍, ബോളുകള്‍, എല്‍ഇഡി ബള്‍ബുകള്‍ എന്നിവയും ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ വിലക്കുറവും വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കൊവിഡ് വൈറസിന്റെ മാതൃകയിലുള്ള എല്‍ഇഡി നക്ഷത്രത്തിന് വില അല്‍പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് നക്ഷത്രത്തിന്റെ വില. അടുത്ത ആഴ്ചയോടെ കൂടുതല്‍ നക്ഷത്രങ്ങള്‍ വിപണിയില്‍ ഇടം പിടിക്കും. പല നിറത്തിലുള്ള .ആകര്‍ഷണിയമായ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയാണ്.

കൂടുതല്‍ വില്‍ക്കുന്നത് 200 300 രൂപയ്ക്ക് ഇടയിലുള്ള നക്ഷത്രങ്ങളാണ്. വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങള്‍ക്കാണ് ഏറെയും ഡിമാന്‍ഡുള്ളത്്എല്‍ഇഡി നക്ഷത്ര വില : 120 500 , കടലാസ് നക്ഷത്രം: 15 280 , ക്രിസ്മസ് ട്രീ: 70 3,500 , സാന്താക്ലോസ് മുഖംമൂടി: 120 240 , പുല്‍ക്കൂട്: 100 550 എന്നിങ്ങനെയാണ്.

തരംഗമായി ഗിഫ്റ്റ് ബോക്‌സുകള്‍

സ്ത്രീസംരഭകരുടെ ഹോമിലി നക്ഷത്രം, കുഞ്ഞന്‍ ക്രിസ്മസ് ട്രീ, വസ്ത്രങ്ങള്‍, മണികള്‍, ക്രിസ്മസ് കാര്‍ഡുകള്‍ അടങ്ങിയ ഗിഫ്ട് ബോക്‌സുകള്‍ എന്നിവ ക്രിസ്മസ് വിപണിയില്‍ തരംഗമാവുകയാണ്. 500 2000 രൂപ വരെയാണ് വില. ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുല്‍ക്കൂട്, പുല്‍ക്കൂട് സെറ്റ്, വേഷവിധാനങ്ങള്‍, എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.വറുതിയുടെ കാലം സമ്മാനിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നുംക്രിസ്മസ് കാലം വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്.

X MARCKET IN VATAKARA -SPECIAL STORY

Next TV

Related Stories
ജയദീപിനെ തേടി; വടകരയ്ക്ക് കോലാലമ്പൂരിൽ നിന്ന് ഒരു സുമനസ്സിൻ്റെ വിളി

Aug 2, 2022 08:36 AM

ജയദീപിനെ തേടി; വടകരയ്ക്ക് കോലാലമ്പൂരിൽ നിന്ന് ഒരു സുമനസ്സിൻ്റെ വിളി

ട്രൂവിഷൻ വടകര ന്യൂസല്ലേ? ഒരു വടകരക്കാരന് സഹായമെത്തിക്കാൻ മലേഷ്യയിലെ കോലാലമ്പൂരിൽ നിന്ന് സുമനസ്സിൻ്റെ...

Read More >>
നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ പടിയിറങ്ങി

Aug 1, 2022 07:34 PM

നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ പടിയിറങ്ങി

നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ പടിയിറങ്ങി...

Read More >>
വീട്ടമ്മ ഒറ്റയാൾ സമരത്തിൽ; ദേശീയ ആറുവരിപ്പാത വഴി മുടക്കിയപ്പോൾ ജീവിതം വഴിമുട്ടി വൃദ്ധയായ സൗമിനിയും കുടുംബവും

Jun 27, 2022 06:46 PM

വീട്ടമ്മ ഒറ്റയാൾ സമരത്തിൽ; ദേശീയ ആറുവരിപ്പാത വഴി മുടക്കിയപ്പോൾ ജീവിതം വഴിമുട്ടി വൃദ്ധയായ സൗമിനിയും കുടുംബവും

വീട്ടമ്മ ഒറ്റയാൾ സമരത്തിൽ; ദേശീയ ആറുവരിപ്പാത വഴി മുടക്കിയപ്പോൾ ജീവിതം വഴിമുട്ടി വൃദ്ധയായ സൗമിനിയും...

Read More >>
പ്രാഥമിക ചികിത്സ ഫലം  ചെയ്തു, നഈമയെ രക്ഷിക്കാൻ തീവ്രശ്രമം

Jun 9, 2022 11:10 PM

പ്രാഥമിക ചികിത്സ ഫലം ചെയ്തു, നഈമയെ രക്ഷിക്കാൻ തീവ്രശ്രമം

പ്രാഥമിക ചികിത്സ ഫലം ചെയ്തു, യെ രക്ഷിക്കാൻ തീവ്രശ്രമം ...

Read More >>
കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍  നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

Apr 28, 2022 08:57 PM

കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ്...

Read More >>
ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി

Feb 17, 2022 02:33 PM

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച...

Read More >>
Top Stories