Jan 6, 2024 09:47 PM

 വടകര: (vatakaranews.in) കലോത്സവത്തിലെ കോഴിക്കോടൻ മുന്നേറ്റത്തിന് കരുത്ത് പകർന്ന് വടകര മേമുണ്ടയിലെ ചുണ കുട്ടികൾ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് വർഷങ്ങളായി കാഴ്ച്ച വെയ്ക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലും ഓട്ടംതുള്ളലിലും മേമുണ്ട ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി യുക്ത കെ എ ഗ്രേഡ് നേടി. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിലും ഇതേ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു.

മിമിക്രിയിൽ സുനിൽ കോട്ടയമ്പ്രവും ഓട്ടൻ തുള്ളലിൽ പ്രവീൺ എടച്ചേരിയും കലാമണ്ഡലം മോഹന കൃഷ്ണനുമാണ് പരിശീലനം നൽകിയത്. ചോറോട് സ്വദേശി അനിൽ കുമാറിന്റെയും ഷൈനിയുടെയേയും മകളാണ്. പഠനത്തിലും യുക്ത മിടുക്കിയാണ്. എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

#Memunda #continues #advance #Yukta #secured #grade #Mimicry #Jumping #StateSchoolArtsFestival

Next TV

Top Stories










News Roundup