വടകര : (vatakaranews.com) തൊണ്ണൂറ്റൊമ്പതാം വയസ്സിൽ സിനിമാ നടിയായ മേപ്പയിൽ ഉച്ചൻ്റെ വിട നാരായണിക്ക് ശൈലജ ടീച്ചറുടെ വിജയത്തെക്കുറിച്ച് തെല്ലും ആശങ്കയില്ല. എല്ലാം ഉറപ്പാണ്. പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്ത " വയസെത്രയായി മൂപ്പത്തി ..." എന്ന പുറത്തിറങ്ങാനുള്ള സിനിമയിലെ പാൽക്കാരിയായി വേഷ മിട്ട നാരായണി അമ്മ, ടീച്ചറെ കണ്ടപാടെ ചേർത്ത് പിടിച്ചു അനുഗ്രഹം ചൊരിഞ്ഞു.
"നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ " തലയിൽ കൈവെച്ച് പറഞ്ഞു.' സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി പടർന്നു. പ്രായത്തിൻ്റെ അവശതകളില്ലാതെ, സിനിമയിലെ ചില ഡയലോഗ്കൾ താരം ഓർത്തെടുത്ത് പറഞ്ഞപ്പോൾ, ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ടീച്ചറും ആശംസ നേർന്നാണ് മടങ്ങിയത്.
ഞായറാഴ്ച്ച വടകര നിയോജക മണ്ഡലത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം.
#Film #actress #Narayani #sure #win #Vadakara #apart #from #you