Mar 18, 2026 08:40 AM

വില്ല്യാപ്പള്ളി:(vatakara.truevisionnews.com) ആർ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. വില്ല്യാപ്പള്ളിയിൽ നടന്ന കൺവെൻഷൻ ആർ.ജെ.ഡി സംസ്ഥാന കൗൺസിലർ ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അടിസ്ഥാന സൗകര്യ വികസനം മുതൽ സാമൂഹ്യക്ഷേമ പദ്ധതികൾ വരെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കുറ്റ്യാടി മണ്ഡലത്തിൽ ഉണ്ടായതെന്നും, സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ വിജയിപ്പിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. നീലിയോ ട്ട് നാണു, ഒ.പി . ചന്ദ്രൻ, മലയിൽ ബാലകൃഷ്ണൻ, എ.പി. അമർനാഥ്, എ.പി. സുമേഷ് , വിസ്മയ മുരളീധരൻ, സുമ തൈക്കണ്ടി , മുണ്ടോളിരവി ,എം.ടി.കെ. സുധീഷ് , പി.കെ. ബാലൻ, മനോജ് മുതുവടത്തൂർ, സ്നേഹിൽ ശശി, ഇ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി വിനോദ് ചെറിയത്ത് - (ചെയർമാൻ) ,വി.പി. വാസു, സുമതൈക്കണ്ടി , ഒ.എം. സിന്ധു - (വൈസ് ചെയർമാൻമാർ ) , കെ.കെ. സുരേഷ് - (കൺവീനർ) , പി.കെ. ബാലൻ , മനോജ് മുതുവടത്തൂർ , എം. ശ്രീലത - (ജോ : കൺവീനർമാർ) ,ഒ. പി. ചന്ദ്രൻ - ( ഖജാൻജി ) എന്നിവരെയും തെരഞ്ഞെടുത്തു.

RJD election convention held in Villiyapally

Next TV

Top Stories










News Roundup