മടപ്പള്ളി: (vatakara.truevisionnews.com)സഹകരണ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ടീം കോപ്പറേറ്റീവ് ഏർപ്പെടുത്തിയ പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് സമ്മാനിച്ചു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് വേണ്ടി വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ, എം.ഡി എസ്. ഷാജു എന്നിവർ ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, ചോറോട് ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്. മടപ്പള്ളിയിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഡയറക്ടർമാരായ കെ.പി. പ്രകാശൻ, വി.കെ. അനന്തൻ, കെ.ടി. രാജൻ, ജി.എം അഡ്മിൻ കെ.പി. ഷാബു, ചോറോട് ബാങ്ക് സെക്രട്ടറി എ. സുരേഷ്, ഭരണസമിതി അംഗം മധു കുറുപ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
Uralungal Cooperative Society received the 'Sahakaran Ratnam' award








































