വടകര:(vatakara.truevisionnews.com) കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ സമിതി ജില്ലാതല അവലോകന യോഗം വടകര റൂറൽ എസ്.പി ഓഫീസിൽ വെച്ച് നടത്തി. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി.എസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു.
അഡീഷണൽ എസ്.പി സജേഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ സുനിൽകുമാർ , ജില്ലാ തല സുരക്ഷാ സമിതിയംഗങ്ങളായ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ് , കായണ്ണ ഗ്രാമപഞ്ചായത്തംഗം വിജി,സാമൂഹ്യ പ്രവർത്തകൻ വത്സരാജ് മണലാട്ട് ,അധ്യാപകനായ ശ്രീലേഷ് , എസ്.സി എസ്.ടി മോണിട്ടറിങ്ങ് കമ്മറ്റിയംഗം ഷോബി രാജ് തുടങ്ങിയവർ സംസാരിച്ചു.
ജനമൈത്രി ജില്ലാ കോഡിനേറ്റർ രഞ്ജിഷ് സ്വാഗതവും കോടഞ്ചേരി എ.എസ്.ഐ സിന്ധു നന്ദിയും പറഞ്ഞു.ജില്ലയിലെ ജനമൈത്രി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലഹരിക്കെതിരെയും കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ പ്രവണതകൾക്ക് എതിരെ ബോധവൽക്കരണം ശക്തമാക്കാനും,ട്രൈബൽ മേഖലകളിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനിച്ചു.
റിട്ട. അധ്യാപകർ,റിട്ട. പോലീസുദ്യോഗസ്ഥർ, ആശ വർക്കർ മാർ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനമൈത്രി സുരക്ഷാ സമിതിയംഗങ്ങളും, റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ജനമൈത്രി ബീറ്റ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.പടം: ജനമൈത്രി സുരക്ഷാ സമിതി ജില്ലാതല അവലോകന യോഗം റൂറൽ എസ്.പി ടി. ഫറാഷ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു.
Janamaithri Security Committee conducted a district-level review
































.jpeg)







