അഴിയൂർ:(vatakara.truevisionnews.com) ദേശീയ പാതയിൽ നിർദ്ദിഷ്ട ചോമ്പാൽ ടോൾ പ്ലാസയ്ക്ക് ചുറ്റും താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. ഈ കാര്യത്തിൽ ആശങ്കകൾ വേണ്ടെന്നും വ്യക്തമാക്കി.
നിർദ്ദിഷ്ട ടോൾ പ്ലാസയിൽ എത്തി ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിന്റെ ഗൗരവം ദേശീയപാത അതോററ്ററിയെ അറിയിക്കുമെന്ന് എം എൽ എ പറഞ്ഞു.
മുക്കാളി കെ എസ് ഇ ബി ഓഫിസ് മുതൽ ചോമ്പാൽ ബ്ലോക്ക് ഓഫീസ് വരെയാണ് ടോൾ പ്ലാസ നിർമിക്കുന്നത്. ഇത മൂലം സർവ്വീസ് റോഡ് നിലവിൽ ഇല്ല. തുടർന്നാണ് ബദൽ സംവിധാനം വേണ്ടി വന്നത്. ചർച്ചകളിൽ ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ എ ടി ശ്രീധരൻ , പി ബാബുരാജ്, എ ടി മഹേഷ്, യു എ റഹീം, പ്രദീപ് ചോമ്പാല , കെ കെ രാജൻ,കെ പി ഗോവിന്ദൻ , രാമത്ത് പുരുഷു എന്നിവർ സംസാരിച്ചു
Freedom of movement for those living around Chombhal Toll Plaza will be ensured - K.K. Rama MLA
































.jpeg)







