വടകര :(vatakara.truevisionnews.com)ഗ്യാസ് ക്ഷാമം പരിഹരിക്കാൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉത്ഘാടനം ചെയ്തു.
റൗഫ് ചോറോട്, സമദ് മാകൂൽ എന്നിവർ സംസാരിച്ചു. സഫീർ വൈകിലശേരി, റാഷിദ് കെ പി, ജലീൽ ഇ കെ,സവാദ് വടകര, ഷമീർ കെ പി, നവാസ് പി പി എന്നിവർ നേതൃ ത്വം നൽകി.
Gas shortage; SDPI organizes protest in Vadakara








































