വടകര:(vatakara.truevisionnews.com)മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി വടകര മുക്കാളിയിൽ ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും സംയുക്തമായി നോമ്പുതുറ ഒരുക്കി. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും പ്രാദേശിക പള്ളി കമ്മിറ്റിയും കൈകോർത്തപ്പോൾ ചോമ്പാല എൽ.പി സ്കൂൾ ഗ്രൗണ്ട് സ്നേഹസംഗമത്തിന്റെ വേദിയായി മാറി.
ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ പരിപാടിക്ക് സ്വാഗതം പറഞ്ഞതു. ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ് അധി അടക്കമുള്ള പ്രമുഖർ നോമ്പുതുറയ്ക്ക് എത്തി. ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ് അദി ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് ഈ സ്നേഹവിരുന്നിൽ പങ്കുചേരാൻ എത്തിയത്. നാട്ടിലെ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാനും ഐക്യം ശക്തിപ്പെടുത്താനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Temple committee and church committee prepare Lent festival in Mukkali

































