ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി
Mar 14, 2026 09:14 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ സമിതി ജില്ലാതല അവലോകന നേതൃയോഗം വടകര റൂറൽ എസ്.പി ഓഫീസിൽ വെച്ച് നടത്തി. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി.എസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി സജേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ കോഡിനേറ്റർ രഞ്ജിഷ് സ്വാഗതമാശംസിച്ചു. സബ് ഇൻസ്പെക്ടർ സുനിൽകുമാർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കോടഞ്ചേരി എ.എസ്.ഐ സിന്ധു നന്ദി പറഞ്ഞു. ജില്ലയിലെ ജനമൈത്രി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലഹരിക്കെതിരെയും കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ പ്രവണതകൾക്ക് എതിരെയും ബോധവൽക്കരണം ശക്തമാക്കാനും തീരുമാനിച്ചു.

സുരക്ഷാ സമിതിയംഗങ്ങളായ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ് , കായണ്ണ ഗ്രാമപഞ്ചായത്തംഗം വിജി,രക്തദാന പ്രവർത്തകൻ വത്സരാജ് മണലാട്ട് ,അധ്യാപകനായ ശ്രീലേഷ് , എസ്.സി എസ്.ടി മോണിട്ടറിങ്ങ് കമ്മറ്റിയംഗം ഷോബി രാജ്,റിട്ട. അധ്യാപകർ, റിട്ട. പോലീസുദ്യോഗസ്ഥർ, ആശ വർക്കർ മാർ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനമൈത്രി സുരക്ഷാ സമിതിയംഗങ്ങളും, റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ജനമൈത്രി ബീറ്റ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ട്രൈബൽ മേഖലകളിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനിച്ചു.

Content Highlight: Janamaithri Suraksha Samiti held a district-level review leadership meeting

Next TV

Related Stories
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
Top Stories










News Roundup






GCC News