'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്
Jun 29, 2026 10:31 PM | By VIPIN P V
#Latest News #CPI(M) State Secretariat Member #M Swaraj #Onchiyam

ഒഞ്ചിയം: (vatakara.truevisionnews.com) എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ ഒരു മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് .

സി പി ഐ എം നേതാവ് എം ദാസന്റെ ചരമ വാർഷിക ദിനാചരണ ഭാഗമായി ചോറോട് നടന്ന അനുസ്മരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​ രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ ശക്തമായി പൊരുതുകയല്ലാതെ മറ്റു വഴികളില്ലെന്നും എം സ്വരാജ് പറഞ്ഞു. കേരളത്തിലെ സംഘ പരിവാറും കോൺഗ്രസും ഒരെ മനസോടെ സഞ്ചരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. യുഡിഎഫ് സർക്കാരിന്റ സത്യപ്രതിജ്ജ ചടങ്ങ് കഴിഞ്ഞ് മണിക്കുറുകൾക്കകം ആർ എസ് എസിന്റെ അഭിനന്ദനമാണ് മുഖ്യമന്ത്രി വി ഡി സതീശന് ലഭിച്ചതെന്ന് നാം കാണണം.

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.അബ്ദുൾ അസീസ് കോറോത്ത് അധ്യക്ഷനായി.

Content Highlight: The administration in Kerala is worrying secularists M Swaraj

#Latest News #CPI(M) State Secretariat Member #M Swaraj #Onchiyam

Next TV

Related Stories
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

Jun 29, 2026 10:59 AM

പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം...

Read More >>
Top Stories

News Roundup

GCC News

Entertainment News