#ANShamsee | കാരക്കാടിൻ്റെ പ്രതിഭകൾക്കൊപ്പം; സംസ്കാരിക ലോകം നിതാന്ത ജാഗ്രത പുലർത്തണം - സ്പീക്കർ എഎൻ ഷംസീർ

#ANShamsee | കാരക്കാടിൻ്റെ പ്രതിഭകൾക്കൊപ്പം; സംസ്കാരിക ലോകം നിതാന്ത ജാഗ്രത പുലർത്തണം - സ്പീക്കർ എഎൻ ഷംസീർ
Nov 20, 2023 11:29 AM | By MITHRA K P

ഒഞ്ചിയം: (vatakaranews.in)  ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളും അക്രമിക്കപെടുന്ന കാലമാണിതെന്നും ഇതിനെതിരെ സംസ്കാരിക ലോകം നിതാന്ത ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

കാരക്കാടിൻ്റെ സാംസ്കാരിക കേന്ദ്രമായി നാദാപുരംറോഡിൽ പ്രവർത്തിക്കുന്ന ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം കാരക്കാടിൻ്റെ പ്രതിഭകളെ ആദരിച്ച 'സാദരം 2023 - കാരക്കാടിൻ്റെ പ്രതിഭകൾക്കൊപ്പം ' എന്ന പരിപാടി വാഗ്ഭഭടാനന്ദ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്താനുള്ള ഭരണാ ഘടനാപരമായ ബാധ്യത നിറവേറ്റാൻഗ്രന്ഥശാലകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ടി പി ബിനീഷ് അധ്യക്ഷനായി. യു എൽ സി സി എസ്ചെയർമാൻ രമേശൻ പാലേരി,  ഗായകനും എഴുത്തുകാരനുമായ വി ടി മുരളി, പ്രമുഖ ശാസ്ത്രപ്രചാരകനും ഗ്രന്ഥകാരനുമായ പ്രൊഫ.കെ.പാപ്പൂട്ടി, സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജയ് കെ വി, കാരക്കാടിൻ്റെ ജനകീയ ഡോക്ടർ കെ സി എഫ്രേം, മടപ്പള്ളിയുടെ വോളിബോൾപെരുമ മടപ്പള്ളി ബാലകൃഷ്ണൻ, എം കെപ്രജിഷ  ഗായകനും സംഗീത സംവിധായകനുമായ ശശി വള്ളിക്കാട് എന്നിവരെയാണ് ആദരിച്ചത്. 

ആലങ്കോട് ലീലാകൃഷ്ണൻ  പ്രതിഭകളെ ആദരിച്ചു.നവോത്ഥാന ചിന്തകളെ തകർത്ത്, അപകടമാംവിധം പുന:രുദ്ധാരണ പ്രക്രിയ നടക്കുന്ന കാലത്ത് സംസ്കാകാരിക പ്രവർത്തനങ്ങൾക്ക് ഏറെ ഉത്തരവാദിത്വമുണ്ടെന്ന് നാം കാണണമെന്ന് ആലങ്കോട് പറഞ്ഞു. 

വർണ്ണശഭളമായ ഘോഷയാത്രയോടെയാണ് പരിപാടിയുടെ ആരംഭം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഒഞ്ചിയം  പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ജില്ലാ ലൈബ്രറി കൗൺസിൻ സെക്രട്ടറി എൻ ഉദയൻ, ആർ ഗോപാലൻ, വി പി രാഘവൻ, സി കെ വിജയൻ, ഫസൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കെ എം സത്യൻ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.   റാസയും ബീഗവും ഒരുക്കിയ സംഗീത വിരുന്നുമുണ്ടായി.

#talents #Karakadin #cultural #world #extremely #vigilant #Speaker #ANShamseer

Next TV

Related Stories
നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 11, 2025 12:12 PM

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി...

Read More >>
മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

Dec 10, 2025 10:50 PM

മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

മനുഷ്യാവകാശ ദിനത്തില്‍...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം

Dec 10, 2025 01:51 PM

തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം

കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന്...

Read More >>
ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച് എൽഡിഎഫ്

Dec 10, 2025 12:35 PM

ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച് എൽഡിഎഫ്

ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച്...

Read More >>
എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി സംഘം

Dec 10, 2025 10:52 AM

എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി സംഘം

എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി...

Read More >>
Top Stories










News Roundup