വടകര: (vatakaranews.in) കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ 27,33,400 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ചോറോട് രയരങ്ങോത്ത് തയ്യുള്ളതിൽ നാസറിന്റെ മകൻ അൻസാർ (30) മരിച്ച കേസിലാണ് വടകര എം.എ.സി.ടി. ജഡ്ജി കെ. രാമകൃഷ്ണൻ നഷ്ടപരിഹാരം വിധിച്ചത്.
ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2020 ഓഗസ്റ്റ് 16-ന് ഓർക്കാട്ടേരിയിലായിരുന്നു അപകടം. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരനായിരുന്നു അൻസാർ. ഹരജിക്കാർക്കുവേണ്ടി എ.കെ. രാജീവ് ഹാജരായി.
#lakh #case #death #biker #Chorode