Apr 15, 2024 10:36 AM

വടകര: തൊഴിലുറപ്പു സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരുന്നതു സംബന്ധിച്ച് യുഡിഎഫ് റാലിയില്‍ പങ്കെടുത്ത ചിലര്‍ മുദ്രാവാക്യം വിളിച്ചു. ഞങ്ങള്‍ അത് അപ്പോള്‍തന്നെ തള്ളിപ്പറഞ്ഞതായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു.

വടകര പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സ്വപ്‌ന പദ്ധതിയാണത്.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഉഛാടനം ചെയ്യാന്‍ രൂപംനല്‍കിയ ഈ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ക്ക് എന്നും അഭിമാനം മാത്രമാണുള്ളത്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി 400 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.

ഇത്തരത്തിലുള്ള ഒരു പദ്ധതിയില്‍ ജോലി ചെയ്യുന്നവരെ ഞങ്ങള്‍ ഒരിക്കലും അധിക്ഷേപിക്കില്ല. എന്നാല്‍ അന്ന് പ്രകടനത്തില്‍ പങ്കെടുത്തവരെ ചൂണ്ടിക്കാട്ടി വടകരയിലെ മുഴുവന്‍ തൊഴിലെടുക്കുന്ന, സ്വാഭിമാനമുള്ള സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയത്.

കേട്ടുകേള്‍വിയോ മുദ്രാവാക്യത്തിലെ ഒരു വാക്കോ വാചകമോ അല്ല അത് , മറിച്ച് ഒരു മുതിര്‍ന്ന ഉത്തരവാദപ്പെട്ട നേതാവിന്റെ സ്വന്തം അക്കൗണ്ടിലെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. എന്നിട്ടും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.

വടകര പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷനായിരുന്നു. രാജീവന്‍ പറമ്പത്ത് സ്വാഗതവും രഗീഷ് വി. നന്ദിയും പറഞ്ഞു.

#Rejected #said #ShafiParampil #said #slogans #against #women #guaranteed #employment #rejected #UDF #rally

Next TV

Top Stories










News Roundup