വടകര: വൈക്കോല്‍ ക്ഷാമത്തെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍. വടകര മേഖലയില്‍ കര്‍ണാടകയില്‍ നിന്നും വയനാട്ടില്‍ നിന്നും സുലഭമായി എത്തുന്ന വൈക്കോല്‍ ലഭ്യമാകാത്തതോടെ ക്ഷീര കര്‍ഷകരും ഫാം ഉടമസ്ഥരുമാണ് പ്രതിസന്ധിയിലായത്. മുന്‍കാലങ്ങളില്‍ ദിവസേന ലോറികളിലായി വൈക്കോല്‍ എത്തിയിരുന്നു.
എന്നാല്‍ വൈക്കോല്‍ വില്‍പ്പനയുമായി കാലങ്ങളായി എത്തിച്ചേരുന്ന സംഘങ്ങളും കുറഞ്ഞോതോടെയാണ് കര്‍ഷകര്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ട്ടിച്ചത്.സമീപ മാസങ്ങളിലെ ശക്തമായ മഴയും ,വൈക്കോല്‍ ലഭ്യമാകുന്ന മേഖലകളില്‍ കൃഷി ഇല്ലാതായതുമാണ് ലഭ്യത കുറഞ്ഞത്തിനു കാരണം പറയുന്നത്. ഒരു കെട്ടിന് മുന്‍കാലങ്ങളില്‍ 320 രൂപയ്ക്ക് ലഭ്യമാകുമെങ്കിലും കോവിഡ് കാലമായതോടെ 500 രൂപയുടെ മുകളിലാണ് വില.


അതും ലഭ്യമാകുന്നുമില്ല. വടകര താലൂക്കില്‍ നിരവധി ക്ഷീര കര്‍ഷകന്‍മാര്‍ ഉള്ള സാഹചര്യത്തിലാണ് വൈക്കോല്‍ പ്രതിസന്ധി കാരണം പശുവിനെ വില്‍ക്കേണ്ട അവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ട് എത്തിക്കുന്നത്. വൈക്കോല്‍ ലഭ്യത കുറവ് താലൂക്കിലെ പാല്‍ സൊസൈറ്റികളെയും ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വൈക്കോല്‍ ലഭിക്കാത്തതോടെ പലരും പച്ച പുല്‍ കൃഷി ആരംഭിച്ചിട്ടുണ്ട് .എന്നാല്‍ സ്ഥലം ഇല്ലാത്ത കര്‍ഷകര്‍ക്ക് പുറത്തു നിന്നും വരുന്നത് തന്നെ ആശ്രയിക്കേണ്ടി വരും.
യുവജനങ്ങള്‍ ഉള്‍പ്പെടെ കോവിഡ് കാലങ്ങളില്‍ വിവിധ ഇനം പശുക്കളെ വച്ച് ആരംഭിച്ച ഫാമുകളിലും വന്‍ തോതില്‍ ലഭ്യത കുറവ് ബാധിച്ചിട്ടുണ്ട്.വൈക്കോല്‍ ലഭ്യത കുറവ് മുതലെടുത്ത് പുല്‍ കൃഷി നടത്തുന്നവരും വിലയില്‍ പലരീതിയില്‍ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Straw famine; Dairy farmers in crisis in Vadakara