#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു

#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു
Nov 8, 2024 05:33 PM | By akhilap

വടകര : (vatakara.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്.

നേരിട്ട് അറിഞ്ഞ പ്രകാരവും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലും നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്ത് നൽകി ശ്രദ്ധയിൽപ്പെടുത്തി.

നിലവിൽ വടകര താലൂക്കിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട് പ്രധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

മുക്കാളിയിലെയും, മടപ്പള്ളിയിലെയും സോയിൽ നെയിലിംഗ് ചെയ്ത ഭാഗത്ത് തകർച്ച നേരിട്ടെങ്കിലും ഇതുവരെയായി പ്രശ്നം പരിഹരിക്കാതെ കിടക്കുകയാണ്. മണ്ണ് വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

കൂടാതെ കൈനാട്ടി, പെരുവട്ടംതാഴ, ചോറോട് എന്നീ ഭാഗങ്ങളിലുള്ള നിർമ്മാണ പ്രവർത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് കാരണം ദിവസേന കനത്ത ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടാകുന്നത് മാത്രമല്ല ഈ പ്രദേശങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് കാരണം പ്രദേശവാസികൾ താമസം മാറ്റേണ്ട സാഹചര്യമുണ്ട്.

നിലവിൽ തകരാറിലായി കിടക്കുന്ന നാഷണൽ ഹൈവേയുടെ ഭാഗങ്ങൾ പുനരുദ്ധരിക്കണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചു.

ചോമ്പാലയിലെയും, നാദാപുരം റോഡിലെയും അടിപ്പാതകളുടെ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും കത്തിലൂടെ .കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചു.

#Nationalhighway #kpKunhammedKuttymaster #mla #letter #union #minister #nidingadgari

Next TV

Related Stories
#SchoolKalolsavam | വേദികളിലെ പേരിലും പുതുമകൾ നിറച്ച് ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം

Nov 12, 2024 08:30 PM

#SchoolKalolsavam | വേദികളിലെ പേരിലും പുതുമകൾ നിറച്ച് ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം

എന്നാൽ ഈ വർഷം ചോമ്പാല ഉപജില്ല കലോൽസവത്തിൽ കലോൽസവ മൽസരത്തിൽ ഉപയോഗിക്കുന്ന വിവിധ...

Read More >>
#parco  |  പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

Nov 12, 2024 07:31 PM

#parco | പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ...

Read More >>
#Maniyurgovhighersecondaryschool |  പൊന്നാട അണിയിച്ച് എം എൽ എ; സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ വരവേറ്റ് ജന്മനാട്

Nov 12, 2024 07:19 PM

#Maniyurgovhighersecondaryschool | പൊന്നാട അണിയിച്ച് എം എൽ എ; സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ വരവേറ്റ് ജന്മനാട്

വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പൊന്നാട...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 12, 2024 03:03 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#memunda | സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികച്ച വിജയം സ്വന്തമാക്കി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

Nov 12, 2024 01:52 PM

#memunda | സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികച്ച വിജയം സ്വന്തമാക്കി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച് മേമുണ്ട...

Read More >>
#attack | വടകരയിലെ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

Nov 12, 2024 11:58 AM

#attack | വടകരയിലെ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

വില്ല്യാപ്പള്ളി സ്വദേശികളായ മൂന്ന് ക്വട്ടേഷൻ അംഗങ്ങളെയും ഇവർക്ക് ക്വട്ടേഷൻ നൽകിയ ഒരാളെയുമാണ് വടകര പോലിസ് ഇന്നല രാത്രി കസ്റ്റഡിയിൽ...

Read More >>
Top Stories

News Roundup