വടകര: (vatakara.truevisionnews.com) പ്രഥമ സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ ഹൈ ജമ്പിൽ സ്വർണ്ണ മെഡൽ നേടിയ മണിയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീതിനെയും ഇൻക്ലൂസ്സീവ് സ്പോർട്സിൽ ബാഡ്മിന്റണിൽ മൂന്നാം സ്ഥാനം നേടിയ പാർവണ രഗീഷിനെയും കായിക അദ്ധ്യാപകൻ ഡോ :എം ഷിംജിത്തിനെയും ജന്മനാട് വരവേറ്റു .
വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പൊന്നാട അണിയിച്ചു.
മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, വാർഡ് അംഗങ്ങളായ പ്രമോദ് മൂഴിക്കൽ, ശോഭന ടി.പി, ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി,പി.ടി.എ പ്രസിഡന്റ് സുനിൽ മുതുവന,കെ.പി അനീഷ്,വിനോദൻ കെ.പി, പ്രിൻസിപ്പൽ കെ.വി അനിൽ കുമാർ പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു.
വടകര റെയിൽവേ സ്റ്റേഷൻ മുതൽ മണിയൂരിലെ വിവിധ കേന്ദ്രങ്ങളിലും പ്രൈമറി വിദ്യാലയങ്ങളും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിഭകൾ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി മണിയൂർ ഹൈ സ്കൂളിൽ വച്ച് അനുമോദിച്ചു.
സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത അലൈഖ വി.സി, മുഹമ്മദ് നജാദ് സഹദ്, നിമെയിൻ എന്നിവരെ പാലയാട്ട് നടയിൽ നിന്നും കുട്ടികൾ ആനയിച്ചു സ്കൂളിലെത്തിച്ചു.
#Mla #wearing #ponnada; #state #school #olympics #medalists #welcomed #hometown