പുറമേരി : (vatakara.truevisionnews.com) കലോൽസവ വേദികളിലെ പേരുകളിൽ സംഘാടകർ എപ്പോഴും പുതുമകൾ സൃഷ്ടിക്കാറുണ്ട് .
സാധാരണ സാഹിത്യ കാരൻമാരുടെ പേരുകളും പ്രസിദ്ധ സ്ഥലനാമങ്ങളുമാണ് കലോൽസവ വേദികൾക്കു പേരായി നൽകാറ് .
എന്നാൽ ഈ വർഷം ചോമ്പാല ഉപജില്ല കലോൽസവത്തിൽ കലോൽസവ മൽസരത്തിൽ ഉപയോഗിക്കുന്ന വിവിധ ഭാഷകളാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി , അറബി, ഉറുദു സംസ്കൃതം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ മേളം, ഉൽസവം, എന്നർത്ഥം വരുന്ന യഥാക്രമം മേളം, കാർണിവൽ, സമാരോഹ്,മഹർജാൻ ,മെഹ്ഫിൽ , ഉൽസവ് , ഹബ്ബ,തിരുവിഴാ എന്നീ പേരുകളാണ് പ്രോഗ്രാം കമ്മിറ്റി നൽകിയത് പുറമേരി KRHSS അധ്യാപകനും NCC ഓഫീസറുമായ മുഹമ്മദ് റാഫി കളത്തിലാണ് പേരുകൾ നിർദേശിച്ചത് .
#Chompal #Upazila #School #Kalolsavam #filled #innovations #name #venues