#Madhaviyamma | കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണ കൃതികൾ പ്രകാശനം ചെയ്തു

#Madhaviyamma | കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണ കൃതികൾ പ്രകാശനം ചെയ്തു
Nov 8, 2024 08:05 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണ കൃതികൾ പ്രകാശിപ്പിച്ചു.

വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന് പുസ്തകം നൽകി പ്രകാശിപ്പിച്ചു.

ഗ്രാമീണ ജീവിതവും കാർഷിക ജീവിതവും ദേശീയ ബോധവും എല്ലാം ലയിച്ചുചേർന്നതായിരുന്നു കടത്തനാട്ട് മാധവി അമ്മയുടെ കവിതകളെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

കടത്തനാടിൻ്റെ പോരാട്ട വീര്യവും ആയോധന കലയുടെയുമെല്ലാം കടത്തനാട്ട് മാധവി അമ്മയുടെ കവിതകളിൽ വരികളായും സൂചനകളുമായും ഒക്കെ ഉണ്ടായിരുന്നു.

വാളുകൾ കൂട്ടിമുട്ടുമ്പോഴുള്ള ശബ്ദം പോലെയായിരുന്നു മാധവി അമ്മയുടെ ഭാഷാ സൗന്ദര്യം.

കവിത പഠിക്കുമ്പോൾ ഏതൊരു കുട്ടിക്കും ജീവിതത്തിലെ ആസ്വാദകരമായ സംഗതിയാണെന്ന് മനസിലാവണം.

കവിത സൗന്ദര്യത്തിൻ്റയും ആസ്വാദനത്തിൻ്റയും അനുഭൂതിയുടെയും വരാനിരിക്കുന്ന ജീവിതത്തിലെ അപൂർവമായ വലിയ പ്രപഞ്ചമാണെന്ന സത്യം ഒട്ടും മനസിലാക്കാതെയാണ് പാഠപുസ്തകളിലൂടെ കുട്ടികൾ കവിത പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

#Kadatanad #released #samboornakrithikal #Madhaviyamma

Next TV

Related Stories
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
ആദരം; പുഞ്ചിരി അയൽപക്കവേദി പ്രതിഭകളെ അനുമോദിച്ചു

Jun 14, 2025 11:21 PM

ആദരം; പുഞ്ചിരി അയൽപക്കവേദി പ്രതിഭകളെ അനുമോദിച്ചു

പുഞ്ചിരി അയൽപക്കവേദി പ്രതിഭകളെ...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -