വടകര: മേഖലയിലെ വിവിധ സ്കൂൾ കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അതിനു വേണ്ട തുടർ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടി പാർകോ ഹോസ്പിറ്റൽ ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്സും വടകര ഐഎപിയും സംയുക്തമായി 'ഹെൽത്തി ലിറ്റിൽ ഹാർട്ട്സ്' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ശ്രീനാരായണ സ്കൂളിലെ 65 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി പ്രശസ്ത മ്യൂസിക് ഡയറക്ടർ ശ്രീ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.
വടകര ഐഎപി പ്രസിഡണ്ട് ഡോ. നൗഷീദ് അനി ഹെൽത്തി ലിറ്റിൽ ഹാർട്ട്സ് എന്ന പദ്ധതി വിശദീകരിച്ചു.
ഏയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ പി പി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാർകോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു പദ്ധതിയുടെ എം.ഒ.യു ശ്രീനാരായണ സ്കൂൾ സെക്രട്ടറി കുറ്റിയിൽ സുഗുണേഷിന് കൈമാറി.
ഡോ. പ്രശാന്ത് പവിത്രൻ (വൈസ് പ്രസിഡണ്ട്, ഐഎപി കേരള), ഡോ. സജ്ന ദിൽഷാദ്, ഡോ. പി സി ഹരിദാസ്, ഡോ. കൽപ്പന, സുമതി വിജയൻ, ഷാലിമ പി (സൈക്കോളജിസ്റ്റ്), സബിത ടീച്ചർ , ഷംന എന്നിവർ സംസാരിച്ചു.
ഡോ. പി സി ഹരിദാസ്, ഡോ. അക്ഷയ സി, ഡോ. പ്രജിഷ, ഷാലിമ, ലിയ എബ്രഹാം, അമൃത ടികെ, അഞ്ജന ചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി.
#PARCO #launches #Healthy #Little #Hearts #project