വടകര: (vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നഗരസഭയിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയം പ്രഖ്യാപനത്തിൽ എത്തിയത്.
വടകര നഗരസഭ കൗൺസിൽ ഹാളിൽ നടന്ന മുനിസിപ്പൽ വിദ്യാഭ്യാസ കമ്മിറ്റി യോഗത്തിൽ വച്ച് സ്കൂളുകൾക്കുള്ള ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.
വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷനായി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത, കൗൺസിലർമാരായ കാനപ്പള്ളി ബാലകൃഷ്ണൻ, ടി വി ഹരിദാസൻ, ഹെൽത്ത് സൂപ്പർവൈസർ കെ പി രമേശൻ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി എന്നിവർ സംസാരിച്ചു.
സ്കൂൾ അധ്യാപകർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി പരിപാലന സംസ്കാരം സമൂഹത്തിന് പകർന്നു നൽകി ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഹരിത വിദ്യാലയത്തിന്റെ മാനദണ്ഡം.
മാനദണ്ഡങ്ങൾക്കനുസരിച്ച് എ ഗ്രേഡ് എ പ്ലസ് ഗ്രേഡ് എന്നിവയാണ് ഹരിത വിദ്യാലയങ്ങൾക്ക് നൽകുന്നത്.
നിലവിൽ എ ഗ്രേഡ് ലഭിച്ച മുഴുവൻ വിദ്യാലയങ്ങളെയും എ പ്ലസ് ഗ്രേഡിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം എന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
#certificate #Vadakara #Municipal #Corporation #announces #complete #green #school